BCSCWS _BMS. എറണാകുളം സമിതി രൂപീകരിച്ചു.

BCSCWS _BMS. എറണാകുളം സമിതി രൂപീകരിച്ചു.

ഭാരതം ഇന്ന് വിവര സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിച്ചു കൊണ്ട് ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായി കൊണ്ടിരിക്കുമ്പോൾ ഈ രംഗത്ത് ജോലി എടുക്കുന്നവരുടെയും അതിൻ്റെ പ്രയോജകരുടെയും സുരക്ഷിതത്വവും ക്ഷേമകരവുമായ കാര്യങ്ങൾക്കായ് ഭാരതത്തിലെ ഏറ്റവും കൂടുതൽ അംഗബലമുള്ള BM S എന്ന തൊഴിലാളി സംഘടന ഈ രംഗത്തുള്ളവരുടെ കൈ പിടിച്ചു കരുതലോടെ കൊണ്ട് പോകാൻ തയ്യാറെടുത്തു കഴിഞ്ഞു, അതിൻ്റെ ഭാഗമായി രാജ്യത്താകമാനമായി. സംഘടന പുതിയ ദൗത്യം ഏറ്റെടുത്ത കഴിഞ്ഞു. എറണാകുളം ജില്ലയിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചേർന്ന് കൂടിയ യോഗത്തിൽ ശ്രീ ചന്ദ്രാനന്ത കമ്മത്തിനെ വർക്കിംഗ് പ്രസിഡൻ്റായും പ്രദീപ് കുമാർKP യെ ജനറൽ സിക്രട്ടറിയായും ശ്രീമതി ഷൈബ സന്തോഷിനെ ഖജാൻജി ആയും തിരഞ്ഞെടുത്തു, ജയിൻ ലാൽ, സുനി സന്തോഷ് എന്നിവരെ വൈസ് പ്രസിഡൻ്റുമാരായും, അതുൽ ഘോഷ്, അനിത എന്നിവരെ ജോയിൻ്റ് സിക്രട്ടറിമാരായും തിരഞ്ഞെടുത്ത ജില്ലാ സമിതി, വിവര സാങ്കേതിക രംഗത്ത് സാധാരണക്കാരുൾപ്പെടെ ഏതൊരാൾക്കും, പൊതുജന സേവന രംഗത്ത് എല്ലാവിധ സഹായങ്ങളും, സർക്കാർ വിജ്ഞാപനങ്ങളും, സഹായങ്ങളും എല്ലാവർക്കും ലഭ്യമാക്കാൻ വേണ്ടതായ സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കാൻ തീരുമാനിച്ചു.ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് വേണ്ടതായ മാർഗനിർദേശങ്ങളും ജില്ലാ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതായിരിക്കുമെന്നും ജില്ലാ സമിതി പ്രസ്താവനയിൽ വ്യക്തമാക്കി.