"വീട്ടച്ചാറു "മായി സുദർശനും കുടുംബവും, ജീവിതത്തിൽ പകച്ച് നിൽക്കുന്നവർക്ക് ഒരു മാതൃക - അജിതാ ജയ്ഷോർ
കേരളത്തിൽ പ്രളയവും, ലോകത്തെ വിറപ്പിച്ച കോവിഡും, പടികടന്നെത്തിയപ്പോൾ, പലർക്കും പലതും നഷ്ടപ്പെട്ടു. ചിലർക്ക് ജീവിതവും സമ്പാദ്യവും സ്വപ്നങ്ങളും, ചിലർ പരാജയപ്പെട്ടു. ചിലർ വീണ്ടും ജിവിതത്തെ വെട്ടിപ്പാടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു., മറ്റു ചിലരാണെങ്കിൽ മറ്റുള്ളവരുടെ സഹായങ്ങൾക്കായി കാത്തിരിക്കുന്നു. എന്നാൽ 'ജീവിതം നഷ്ടപ്പെടലുകളുടെ കണക്കുകൾ പറഞ്ഞ് കരഞ്ഞു തീർക്കാനുള്ളതല്ല എന്ന് കാണിച്ച് തരികയാണ് ആലുവ തുരുത്ത് സ്വദേശിയുമായ സുദർശനും ഭാര്യ ശ്രീരേഖ സുദർശനും, ഏതാണ്ട് മുപ്പത് വർഷക്കാലം ഇൻഷുറൻസ് മേഖലയിൽ അടിസ്ഥാനതലം മുതൽ ജോലി ചെയ്തു വന്നിരുന്ന സുദർശന് 2018 ലെ പ്രളയവും നടപ്പു കാലത്തെ കോവിടെന്ന മഹാമാരിയും മറ്റുള്ളവരെപ്പോലെ തന്നെ ജീവിതത്തിന് മുൻപിൽ ഒരു വലിയ ചോദ്യചിഹ്നമായി, താമസിക്കുന്ന വീടിന് വാടക പോലും നൽകാൻ കഴിയുന്നില്ല മകൻ അഭിരാമിൻ്റെ വിദ്യാഭ്യാസം, ദൈനംദിന ചിലവുകൾ, അങ്ങനെയെല്ലാം, ഇനിയെന്ത്, എങ്ങിനെ എന്ന ചോദ്യത്തിന് ഉത്തരം ഈശ്വരൻ തന്നെ ഉണർത്തി തന്നു. കുടുംബപരമായി നല്ലൊരു പാചക വിദഗ്ധയായ ശ്രീരേഖ സുദർശനുമായി ആലോചിച്ചു. നമ്മൾ കഴിക്കുന്ന, കഴിക്കാനുണ്ടാക്കുന്ന ഭക്ഷണം, അച്ചാർ എന്നിവ ഉണ്ടാക്കി വിറ്റഴിച്ചൂകൂടെ എന്ന്, ഭക്ഷണം വിപണനം ചെയ്യുക മൂലധനം കുറച്ചധികം വേണം എന്നാൽ മലയാളികൾ എന്നും ഭക്ഷണത്തോടൊപ്പം കഴിക്കുന്ന അച്ചാർ, വീട്ടിൽ തന്നെ ഉണ്ടാക്കി നൽകാൻ തീരുമാനിച്ചു, വലിയ ചിലവ് നൽകി മാധ്യമങ്ങളിൽ പരസ്യം നൽകാൻ കഴിവില്ലാത്ത നമ്മൾക്ക് സമൂഹമാധ്യമങ്ങളും വാട്ട്സാപ്പ് സൗഹൃദങ്ങളും ഉപയോഗിച്ച് ഇത് ആഗ്രഹിക്കുന്നവരുടെ കൈകളിൽ എത്തിക്കാമെന്ന തീരുമാനം വളരെ ഫലപ്രദമായി, ജീവിതയാത്രകളിൽ സമ്പാദ്യം സൗഹൃദമായിരുന്നു കൂടുതലായി സുദർശന് സാമൂഹ്യ പ്രവർത്തനവും, കലാസാംസ്കാരിക പ്രവർത്തനങ്ങളും സൗഹൃദത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചിരുന്നു., അത് ഇപ്പോൾ പ്രയോജനത്തിലെത്തി എന്നത് ഈശ്വര കൃപ തന്നെയാണ് ഈ കൂട്ടായ്മയിലൂടെ ആവശ്യക്കാർ വളരെ വരുന്നുണ്ടെങ്കിലും വ്യാവസായികമായി കൂടുതൽ അളവിൽ നിർമിച്ച് നൽകാൻ പറ്റുന്നില്ല കാരണം യാതൊരു കാരണവശാലും രാസവസ്തുക്കളടങ്ങിയ പ്രിസർവേറ്റീസ് ചേർക്കാൻ തയ്യാറില്ല എന്നത് തന്നെയാണ്, ശുദ്ധമായ എള്ളെണ്ണയും, ചക്കിലാട്ടിയ വെളിചെണ്ണയും, മാത്രമേ നിർമാണത്തിനായി ഉപയോഗിക്കുന്നുള്ളു, പ്രിസർവേറ്റീവ് ഉപയോഗിച്ചില്ലെങ്കിൽ ദീർഘകാലം ഇവ സൂക്ഷിച്ചു വച്ചാൽ പൂപ്പൽ വരാൻ സാധ്യത ഉണ്ട്, അത് കൊണ്ട് അത്യവശ്യക്കാർക്ക് ഗുണുള്ള അച്ചാറുകൾ നൽകുക അതിലൂടെ കിട്ടുന്ന ലാഭം മാത്രം എടുക്കുക എന്നത് മാത്രമാണ് ലക്ഷ്യം, കുടാതെ ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട മധുരമായ "കേസരിയും'' ആവശ്യക്കാർക്ക് ഇവിടെ നിർമിച്ച് നൽകുന്നുണ്ട് ഭക്ഷ്യവകുപ്പിൻ്റെയും, ആരോഗ്യ വകുപ്പിൻ്റെയും എല്ലാ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ഗാർഹിക അന്തരീക്ഷത്തിൽ തന്നെ, ശ്രീരേഖ എന്ന വിട്ടമ്മ അച്ചാറൂകൾ നിർമിക്കുന്നത്, ജീവിതത്തിൽ ജയപരാജയങ്ങളും ഉയർച്ചയും താഴ്ചയും സന്തത സഹചാരികളാണെന്നും ഈശ്വര ചിന്തയും ഇഛാശക്തിയും ഉണ്ടെങ്കിൽ നമുക്ക് നാം തന്നെയാണ് വഴിക്കാട്ടിയെന്നാണ് സുദർശനും ശ്രീരേഖയും നമ്മളെ ഓർമിപ്പിക്കുന്നത്.
Comments (0)