വിശ്വസ്തരായ എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുത്ത് അശോക് ഗെഹ്ലോട്ടിനെ പൂട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം
രാജസ്ഥാന്‍ : വിശ്വസ്തരായ എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുത്ത് അശോക് ഗെഹ്ലോട്ടിനെ പൂട്ടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം. ഗെഹലോട്ടിന് ഹൈക്കമാന്‍ഡ് നീരീക്ഷകര്‍ ക്ളീന്‍ ചിറ്റു നല്‍കിയെങ്കിലും എം എല്‍ എ മാര്‍ക്കെതിരെ നടപടിയെടുക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നത്. എം എല്‍ എ മാരുടെ രാജിഭീഷണിയില്‍ തനിക്ക് പങ്കില്ലന്നും അവര്‍ സ്വയമേവ എടുത്ത നടപടിയാണെന്നും ഗെഹലോട്ട് പറഞ്ഞിരുന്നു. ആ തന്ത്രം അദ്ദേഹത്തിനെതിരെ തിരിച്ചു പ്രയോഗിക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ ശ്രമിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വിളിച്ച നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ സമാന്തര യോഗം വിളിച്ച് ചേര്‍ത്ത രാജസ്ഥാന്‍ ചീഫ് വിപ്പ് മഹേഷ് ജോഷി ,ആര്‍.ടി.ഡി.സി ചെയര്‍മാന്‍ ധര്‍മേന്ദ്ര പഥക്, മന്ത്രി ശാന്തി ധരിവാള്‍ എന്നിവര്‍ക്കെതിരേയാണ് അച്ചടക്ക നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് ഐ ഐ സി സി നിരീക്ഷകരായിരുന്ന അജയ്മാക്കനും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കിയിരുന്നു. ഇന്ന് സോണിയ ഗെഹ്ലോട്ട് ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ തീരുമാനമുണ്ടേോയക്കും.



Editor CoverStory


Comments (0)