എല്ലാ മേഖലകളിലെ ആവശ്യം വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അടിയന്തര നടപടിയുമായി മോദി സര്‍ക്കാര്‍

എല്ലാ മേഖലകളിലെ ആവശ്യം വേണ്ട കാര്യങ്ങള്‍ നടപ്പിലാക്കുവാന്‍ അടിയന്തര നടപടിയുമായി മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഒഴിഞ്ഞുകിടക്കുന്ന എല്ലാ കേന്ദ്രസര്‍ക്കാര്‍ തസ്തികകളിലേക്കും നിയമനം നടത്തുക, വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് അനുവദിച്ച ബജറ്റി ന്റെ പൂര്‍ണ വിനിയോഗം ഉറപ്പാക്കുക, സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയവയൊക്കെയായിരുന്നു മന്ത്രി സഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നല്‍ നല്‍കിയ പ്രധാന കാര്യങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എല്ലാ സെക്രട്ടറിമാര്‍ ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തസ്തികകളിലേക്കുള്ള നിയമനം കേന്ദ്ര സര്‍ക്കാരിലുടനീളം ഒഴിവുള്ള തസ്തികകള്‍ നികത്തുന്ന കാര്യം ഉടന്‍ പരി ഗണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ടുള്ള റി ക്രൂട്ട്മെന്റിലൂടെ പ്രൊമോഷനുകളും റിട്ടയര്‍മെന്റുകളും മൂലമുണ്ടായ ഒഴിവുക ള്‍ നികത്താനാണ് നിര്‍ദേശം. റിക്രൂട്ട്മെന്റ് പ്രക്രിയ കുറഞ്ഞ സമയപരിധിക്കു ള്ളില്‍ പൂര്‍ത്തിയാക്കുന്നതിന് വിവിധ മന്ത്രാലയങ്ങള്‍ പേഴ്സണല്‍ ആന്റ് ട്രെയി നിംഗ് ഡിപ്പാര്‍ട്ട്മെന്റുമായി (DoPT) കൂടിയാലോചിച്ച് നടപടികള്‍ കൈക്കൊള്ളേ ണ്ടതുണ്ടെന്നും അതിനായി സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുകയും നിരീ ക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.അടു ത്ത 18 മാസത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിലെ 10 ലക്ഷം ഒഴിവുകള്‍ നികത്തു മെന്ന് ഈ വര്‍ഷം ജൂണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ പാര്‍ലമെ ന്റിന് നല്‍കിയ കണക്കുകള്‍ പ്രകാരം, 2021 മാര്‍ച്ച് 1 വരെ കേന്ദ്ര സര്‍ക്കാരില്‍ 40.35 ലക്ഷം അംഗീകൃത തസ്തികകളുണ്ട്. എന്നാല്‍ 30.55 ലക്ഷം ജീവനക്കാര്‍ മാ ത്രമാണ് വിവിധ സര്‍ക്കാര്‍ തസ്തികകളിലായി ജോലി ചെയ്യുന്നത്. ബജറ്റിന്റെ പൂ ര്‍ണമായ വിനിയോഗം, സംഭരണം വിവിധ മന്ത്രാലയങ്ങള്‍ക്ക് അനുവദിച്ചിരിക്കു ന്ന ബജറ്റിന്റെ പൂര്‍ണമായ വിനിയോഗമാണ് യോഗത്തില്‍ ഊന്നിപ്പറഞ്ഞ മറ്റൊരു കാര്യം. ഓരോ മന്ത്രാലയവും ഈ ബജറ്റിന്റെ വിനിയോഗം സൂക്ഷ്മമായി നിരീക്ഷി ക്കുകയും പ്രവര്‍ത്തനങ്ങളുടെ വേഗത വര്‍ധിപ്പിക്കുകയും വേണം. എല്ലാ വര്‍ഷ വും സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ പുതുക്കിയ എസ്റ്റിമേറ്റ് ധനമന്ത്രാലയ ത്തിന് സമര്‍പ്പിക്കുമ്‌ബോള്‍ പല മന്ത്രാലയങ്ങള്‍ക്കും ബജറ്റ് പൂര്‍ണമായും ഉപയോ ഗിക്കാന്‍ കഴിയാറില്ല. അതിനാലാണ് ഈ നിര്‍ദേശം ഉയര്‍ന്നു വന്നതെന്ന് സര്‍ക്കാ ര്‍ വൃത്തങ്ങള്‍് പറഞ്ഞു. ചരക്കുകളുടെയും സേവനങ്ങളുടെയും സംഭരണം 100 ശതമാനം ആക്കാനും ബന്ധപ്പെട്ട മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് എ ല്ലാ മാസവും അവലോകനം ചെയ്യാന്‍ സെക്രട്ടറിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ലൈഫ് പദ്ധതി വിവിധ മന്ത്രാലയ ങ്ങളും വകുപ്പുകളും കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടുകള്‍ സൂ ക്ഷ്മമായി പഠിച്ച് പരിഹാര നടപടികള്‍ ഉടന്‍ സ്വീകരിക്കണണെന്നും സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണണെന്നും യോ ഗത്തില്‍ നിര്‍ദേശമുയര്‍ന്നു. മറ്റു മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും കൂ ടിയാലോചിച്ച് ലൈഫ് കാമ്‌ബെയ്നുമായി ബന്ധപ്പെട്ട് പ്രത്യേക പദ്ധതി തയ്യാറാ ക്കാന്‍ നീതി ആയോഗിനും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാ ലയത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 2021 യുഎന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ (UNFCCC COP26) പ്രധാനമന്ത്രി മോദിയാണ് ലൈഫ് സ്‌റ്റൈല്‍ ഫോര്‍ ദി എന്‍വയോണ്‍മെന്റ് (Lifestyle for the Environment) അഥവാ ലൈഫ് പദ്ധതി ആരംഭിച്ചത്. ഭൂമിക്ക് ദോഷം ചെയ്യാത്തതും ഇണങ്ങി ചേരുന്നതുമായ ഒരു ജീവിത ശൈലി സ്വീകരിക്കാണ് പദ്ധതി നിര്‍ദേശിക്കുന്നത്. പരിസ്ഥിതി ബോധമുള്ള ഒരു ജീവിതശൈലി സ്വീകരിക്കാന്‍ ലോകമെമ്ബാടുമുള്ള വ്യക്തികളെയും കമ്മ്യൂ ണിറ്റികളെയും സംഘടനകളെയും ഈ പദ്ധതി പ്രേരിപ്പിക്കുകയും ചെയ്യുന്നു.