കേരളത്തിന്റെ അഭിമാനമായി മലപ്പുറം തവനൂര്‍ ഗാന്ധിനഗറിലെ പി.നന്ദിത നീറ്റ് പരീയില്‍ പറന്നുയര്‍ന്നത് ഉയരങ്ങിലേക്ക്
തവനൂര്‍ : രാജ്യത്ത് 17.64 ലക്ഷം കുട്ടികളാണ് ഇത്തവണ നീറ്റ് യു.ജി പരീക്ഷയെ ഴുതിയത്. കേരളത്തില്‍ 1.16 ലക്ഷം പേരും. നീറ്റെന്ന സ്വപ്‌നത്തിലേക്ക് രാത്രിയെ പകലാക്കി പഠിച്ചവര്‍. ഇവര്‍ക്കിടയില്‍ നിന്നാണ് കേരളത്തിന്റെ അഭിമാനമായി മലപ്പുറം തവനൂര്‍ ഗാന്ധിനഗറിലെ പി.നന്ദിത പറന്നുയര്‍ന്നത്. 720 ല്‍ 701 മാര്‍ക്കും നേടി നീറ്റില്‍ സംസ്ഥാനത്ത് ഒന്നാം റാങ്കും രാജ്യത്ത് 47 ഉം പെണ്‍കുട്ടികളില്‍ പ തിനേഴാം സ്ഥാനവും കരസ്ഥമാക്കി ഈ മിടുമിടുക്കി. കഴിഞ്ഞ വര്‍ഷം 579 മാര്‍ ക്കുമായി രാജ്യത്ത് 29,097-ാം സ്ഥാനത്തും കേരളത്തില്‍ രണ്ടായിരത്തിന് മുകളി ലുമായിരുന്നു നന്ദിത. ഇവിടെ നിന്നാണ് നിശ്ചയദാര്‍ഢ്യത്തിന്റെയും കഠിന പരി ശ്രമത്തിന്റെയും ട്രാക്കിലേറി നന്ദിതയുടെ കുതിപ്പ്. ഡല്‍ഹി എയിംസാണ് ല ക്ഷ്യം. ആദ്യ 50 റാങ്കുകാര്‍ക്ക് എയിംസില്‍ പ്രവേശനം ലഭിക്കാറുണ്ട്. റിട്ട.എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പത്മനാഭന്റെയും കോമളവല്ലിയുടെയും മകളാണ്. ദു ബായില്‍ എയറോസ്‌പേസ് എന്‍ജിനീയറായ ദീപക്കാണ് സഹോദരന്‍. നീറ്റ് റാ ങ്കിലേക്കുള്ള യാത്രയും പരീക്ഷാര്‍ത്ഥികള്‍ക്കായി പഠന വഴികളും പങ്കുവയ്ക്കു കയാണ് നന്ദിത.
ആദ്യം ഇഷ്ട വിഷയം പഠിക്കാം
സ്വകാര്യ പരിശീലന സ്ഥാപനത്തില്‍ ഓണ്‍ലൈനിലായിരുന്നു പഠനം. തുടക്ക ത്തില്‍ പത്തും പന്ത്രണ്ടും മണിക്കൂറും പരീക്ഷയടുത്തതോടെ 15 ഉം വരെയാക്കി പഠനം. പുലര്‍ച്ചെ 4.45ന് എണീക്കും. ഇഷ്ടവിഷയം ആദ്യം പഠിക്കും. ഉറക്കം തടയാ നുള്ള വഴിയാണിത്. ആശയം മനസ്സിലാക്കിയായിരുന്നു പഠനം. ഷോര്‍ട്‌സ് നോട്ട് സും തയ്യാറാക്കും. തുടര്‍ച്ചയായി പാഠഭാഗങ്ങള്‍ റിവൈസ് ചെയ്യും. എത്ര പഠിച്ചാ ലും മറന്നുപോകുന്ന ചിലത് പ്രത്യേകം എഴുതിവയ്ക്കും. എന്‍.സി.ആര്‍.ടിയുടെ യും പരിശീലന സ്ഥാപനത്തിന്റെയും ബുക്കുകള്‍ റഫര്‍ ചെയ്യും. പരിശീലന കേ ന്ദ്രത്തിലെ പരീക്ഷകള്‍ക്ക് പുറമെ മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ക്ക് ഉ ത്തരം എഴുതി ശീലിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷയെഴുതാനും പരി ശീലിച്ചു. മൂന്നും നാലും മണിക്കൂര്‍ കുത്തിയിരുന്ന് പഠിക്കില്ല. വിരസത തോന്നി യാല്‍ കുറച്ച് സമയം വിശ്രമിക്കും. രാത്രി പത്തരയോടെ പഠനം അവസാനിപ്പി ക്കും. ദിവസം ആറ് മണിക്കൂര്‍ ഉറങ്ങും.
പറയൂ നോ ടെന്‍ഷന്‍
പരിശീലന കേന്ദ്രത്തിലെ പരീക്ഷകളില്‍ ചിലപ്പോള്‍ മാര്‍ക്ക് കൂടുകയോ കുറയു കയോ ചെയ്യാം. ഇതില്‍ മനസ് ഉടക്കി യഥാര്‍ത്ഥ പരീക്ഷയായ നീറ്റിനെ കൈവി ടാതെ നോക്കണം. നല്ല മാര്‍ക്ക് കിട്ടിയാല്‍ എല്ലാം അറിയാം എന്നോ, കുറഞ്ഞാല്‍ ഒന്നും അറിയില്ല എന്നോ വിചാരിക്കരുത്. രണ്ടും പഠനകാലയളവില്‍ എല്ലാ കുട്ടി കള്‍ക്കും സംഭവിക്കുന്ന കാര്യങ്ങളാണ്. നീറ്റ് പരീക്ഷയെ അഭിമുഖീകരിക്കാന്‍ മനസ്സിനെ സജ്ജമാക്കണം. ടെന്‍ഷന്‍ അടിക്കാതിരിക്കാന്‍ ഞാന്‍ സ്വയം മോട്ടി വേറ്റ് ചെയ്യാറുണ്ട്. നീറ്റ് എഴുതിയവരുടെ വീഡിയോകള്‍ ഇടയ്ക്ക് കാണും. ഇനി ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാക്കാനാവും. നല്ല സ്ട്രെസ്സ് വരുമ്‌ബോള്‍ കുടുംബ ത്തോടൊപ്പം സമയം ചെലവഴിക്കും. കുറച്ചുനേരം ടിവി കാണും. ക്ലാസ് ടീച്ചറെ വിളിച്ചും സംസാരിക്കും. വീട്ടുകാരും അദ്ധ്യാപകരും വലിയ പിന്തുണയാണ് ത ന്നിരുന്നത്. മറ്റുള്ളവരെയല്ല, അവനവനെ എതിരാളിയായി കണ്ടുവേണം പഠിക്കാ ന്‍. ആത്മാര്‍ത്ഥമായി പരിശ്രമിച്ചാല്‍ വിജയം വന്നുചേരും.
വേണമൊരു സ്വപ്‌നം
മുന്നിലൊരു സ്വപ്‌നമുള്ളപ്പോള്‍ അതിന് വേണ്ടി പരിശ്രമിക്കാന്‍ കൂടുതല്‍ ഊര്‍ ജ്ജം കിട്ടും. നല്ലൊരു മെഡിക്കല്‍ കോളേജില്‍ പഠിക്കണമെന്ന മോഹം ഉള്ളിലു ണ്ടായിരുന്നു. ഡല്‍ഹി എയിംസായിരുന്നു സ്വപ്‌നം. അവിടെ തന്നെ പഠിക്കാനാ വുമെന്ന പ്രതീക്ഷയിലാണ്.
Comments (0)