പാങ്കോട് കളരി ശ്രീ സംഹാര ദുർഗാക്ഷേത്രം; പുരോഹിതയെ അക്രമിച്ചവരുടെ ലക്ഷ്യം തിരിച്ചറിയുക
മധ്യകേരളത്തിലെ അതിപുരാതനമായതും ശ്രി പരശുരാമ കാലഘട്ടത്തിൽ ഉത്ഭവിച്ചതുമായ പാങ്കോട് കളരി ശ്രീ സംഹാരദുർഗ ക്ഷേത്രത്തിലെ പതിനായിരക്കണക്കിന് വിശ്വാസികളുടെ ബഹുമാന്യയായ ക്ഷേത്ര പൂജാരിണിയെ വധിക്കാൻ ശ്രമിച്ചവരുടെ ലക്ഷ്യങ്ങൾ പരിശോധിച്ചാൽ ചിലരുടെ നിഗൂഢലക്ഷ്യങ്ങൾ പുറത്ത് വരും. ഓരോ ക്ഷേത്രങ്ങൾ തകർന്നാൽ അത്രയും അന്ധവിശ്വാസങ്ങൾ നശിക്കും എന്നു പറഞ്ഞു കൊണ്ട് നിരവധി രക്തസാക്ഷി മണ്ഡപങ്ങൾ പണിതുയർത്തുന്നവരുടെയും ക്ഷേത്രവക ഭൂമികൾ പല തന്ത്രങ്ങളിലൂടെ കയ്യടക്കിക്കൊണ്ട് മതപരിവർത്തന ശാലകൾ ആരംഭിച്ച് ഇവിടുത്തെ സമാധാനവും സംസ്‌കൃതിയും തകർത്ത് സ്വർഗരാജ്യം സ്ഥാപിക്കാൻ നടക്കുന്നവരും, അവർ വിലക്കെടുത്ത, പൗരോഹിത്യവും, ക്ഷേത്ര സംരക്ഷണവും ഞങ്ങളുടെ മാത്രം അവകാശമാണെന്ന് പറഞ്ഞ് വീമ്പു് മാത്രം പറയുന്നവരും ചേർന്ന് നടത്തിയ അക്രമങ്ങൾ ക്ഷേത്ര പൂജാരിണിയെ മാത്രമല്ല ക്ഷേത്രത്തേയും ആചാരങ്ങളെയും തകർക്കാൻ ലക്ഷ്യമാക്കിയിട്ടുള്ളതായിരുന്നു.
വർഷങ്ങളായി ക്ഷേത്രഭൂമി കയ്യടക്കി വച്ചിരുന്ന പെന്തെക്കോസ്തവിശ്വാസിയുടെ കയ്യിൽ നിന്ന് ക്ഷേത്രഭൂമി നിയമയുദ്ധത്തിലൂടെയും ഇവിടുത്തെ മൂർത്തിയോടുള്ള പ്രാർത്ഥനയിലൂടെയും തിരിച്ചുപിടിക്കാൻ കഴിഞ്ഞതും ക്ഷേത്രത്തിന്റെ മറ്റൊരു വശത്ത് ഒരു ക്രിസ്തീയ സഭ ധ്യാനകേന്ദ്രം ആരംഭിക്കാൻ അഡ്വാൻസ് തുക കൊടുത്തിട്ടിരിക്കുന്നതും ഇവിടെ നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമാണ്. ശ്രീരാമ പരമഹംസർ സ്വാമികളും ശ്രീ ശാരദാദേവിയും ഗൃഹസ്ഥാശ്രമികളായി കൽക്കട്ടയിലെ ശ്രീ കാളി ക്ഷേത്ര പൂജകൾ എങ്ങനെയാണൊ തുടർന്നത് അത് പോലെ തന്നെയാണ് ഇവിടെ അജ്ഞലി എന്ന സ്ത്രീ പുരോഹിതയും ഉണ്ണി എന്ന പുരോഹിതനുമായ ദമ്പതികൾ
ക്ഷേത്ര പൂജാദികർമങ്ങൾ നിർവഹിക്കുന്നത്. ദേശപരദേശങ്ങളിൽ നിന്ന് പതിനായിരക്കണക്കിനാളുകൾ ഇവിടെ വിശ്വാസത്തിന്റെ ഭാഗമായി സ്ഥിരം സന്ദർശകരാണ്. വേദാന്തത്തിൽ ബിരുദം നേടിയിട്ടുള്ള അജ്ഞലി പുരോഹിതയുടെ കീഴിൽ ഉപനയന ക്ലാസുകൾ ഇവിടെ നടത്തുന്നുണ്ട്. ഏതാണ്ട് പത്തിലധികം സ്ത്രീപുരുഷൻമാർ ഇവിടെ നിന്ന് തന്ത്രമന്ത്രശാസ്ത്രങ്ങൾ പഠിച്ചിറങ്ങി കഴിഞ്ഞു.
കൗള കല അടങ്ങിയ കളരി സംഹാര ദുർഗയും കരിങ്കൊളിയുമായ പ്രതിഷ്ഠകളിൽ യജ്ഞങ്ങളും ഹോമങ്ങളും ശ്രീ പൂജയും നടക്കുന്ന ഇവിടെ ഇതിനകം ശ്രീചണ്ഡികാ ഹോമങ്ങളുടെ എണ്ണം നൂറിലധികം കഴിഞ്ഞിരി ക്കുന്നു. ഇത് കേരളത്തിൽ ആദ്യമായിട്ട് തന്നെയാണെന്ന് പഴമക്കാർ പറയുന്നു. ഈ ക്ഷേത്ര ഭൂതകാലത്തേക്ക് എത്തി നോക്കിയാൽ കൊച്ചി രാജാവിന്റെ ഭരണകാലത്ത് പോലും ദേശസംരക്ഷണം നടത്തുന്ന ഭടൻമാരെ ആത്മീയമായും ഭൗതികമായും ശക്തിയുക്തൻമാരാക്കുന്നതിനുള്ള മന്ത്രങ്ങളും തന്ത്രങ്ങളും സ്വായത്തമാക്കിയിരുന്നത് ഈ ക്ഷേത്രനടയിൽ നിന്നായിരുന്നു. പൗരാണിക തിരുവിതാങ്കൂറിലെ പഴവങ്ങാടി ശ്രീ ഗണപതി ക്ഷേത്രം അന്നത്തെ ദേശ സൈനികർക്ക് എന്തായിരുന്നോ അതു തന്നെയായിരുന്നു കൊച്ചി രാജ്യത്തിന് ഈ ക്ഷേത്രവും. ഒരർത്ഥത്തിൽ അക്കാലത്ത് ദക്ഷിണ ഭാരത്തിൽ കളരി മന്ത്രതന്ത്രശാസ്ത്ര പരിശീലനത്തിനുള്ള നളന്ദ, തക്ഷശില സർവ്വകലാശാലകൾക്ക് തുല്യമായിരുന്നു എന്ന്
പറയേണ്ടിയിരിക്കുന്നു. ഒരിക്കൽ ഈ ക്ഷേത്രത്തിൽ വന്നവർ വീണ്ടും വീണ്ടും ഇവിടെ വരാൻ ദേവിയോട് പ്രാർത്ഥിക്കുന്നതിന്റെ രഹസ്യം ഇവിടുത്തെ ചൈതന്യം തിരിച്ചറിയുന്നതു കൊണ്ട് തന്നെയാണ്. അങ്ങനെയുള്ള വിശ്വാസികളുടെ ബാഹുല്യവും സംസ്‌കൃതിയുടെ തിരിച്ചു വരും ചിലരെ വിറളിപിടിപ്പിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് ക്ഷേത്ര പൂജാരിണിക്ക് നേരെ അക്രമം നടത്തി ഈ ക്ഷേത്രത്തെ തകർക്കാൻ ചിലർ ശ്രമിക്കുന്നത്.
ക്ഷേത്രപാലകരെ തകർത്താൽ ക്ഷേത്ര സംസ്‌കാരവും ഭാരതത്തിന്റെ പൈതൃകവും തകരില്ലെന്ന് ചരിത്രം കണ്ടെങ്കിലും പഠിക്കാത്തവരോട് എന്ത് പറഞ്ഞിട്ട് എന്ത് കാര്യം. അവർക്ക് എന്നും മറ്റുള്ളവർ തെരുവിൽ ഉപേക്ഷിക്കുന്ന അമേധ്യ മാലിന്യങ്ങൾ ഭക്ഷിക്കാനെ അറിയു അവർക്കതിനേയോഗമുള്ളു.
Comments (0)