ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കി പ്രധാനമന്ത്രി

ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കി പ്രധാനമന്ത്രി

നെടുമ്പാശേരി : രണ്ട് ദിവസത്തെ സന്ദര്‍ശത്തിതിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി. വിമാനത്താവള പരിസരത്ത് ബിജെപിയുടെ പൊതു സമ്മേളനത്തില്‍ മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്നു. ദരിദ്രരുടെയും ദളിതരുടെയും ഉന്നമനമാണ് ലക്ഷ്യം. ഒരു ലക്ഷം കോടിയുടെ അടിസ്ഥാന വികസന പദ്ധതി കേരളത്തില്‍ നടപ്പാക്കി. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കി. ബിജെപിയുടെ സംസ്ഥാന സര്‍ക്കാരുകള്‍ ഉള്ളയിടത്ത് വികസനം വേഗത്തിലാകുന്നു. ബിജെപി ഭരിക്കുന്നിടത്ത് ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍. കേരളത്തിലെ ജനങ്ങള്‍ ബിജെപിയെ പ്രതീക്ഷയോടെ കാണുന്നു. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ പുതിയ ധ്രൂവീകരണമുണ്ടാകുന്നു. കേരള വികസനത്തിന് ബിജെപി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നു. ഓണത്തിന്റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹര നാടാണ് സാംസ്‌കാരിക ഭംഗികയും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണ് കേരളം പ്രധാന മന്ത്രി മോദി പറഞ്ഞു.