സക്കീർ ഹുസൈൻ വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേക്കോ? ക്രിമിനൽ കേസിൽ ജയിലിൽ കിടന്ന ആൾ നേതൃത്വത്തിലേക്ക് വരുന്നതിൽ പാർട്ടിയിൽ ആശയകുഴപ്പം

സക്കീർ ഹുസൈൻ വീണ്ടും ഏരിയ സെക്രട്ടറി സ്ഥാനത്തേക്കോ? ക്രിമിനൽ കേസിൽ ജയിലിൽ കിടന്ന ആൾ നേതൃത്വത്തിലേക്ക് വരുന്നതിൽ പാർട്ടിയിൽ ആശയകുഴപ്പം

കൊച്ചി : സി പി എം കളമശ്ശേരി ഏരിയ സമ്മേളനം ആരംഭിക്കാനിരിക്കെ ഏരിയ സെക്രട്ടറി സ്ഥാനത്തിനായി കരുക്കൾ നീ ക്കി ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെ ട്ട് ജയിലിൽ കഴിഞ്ഞ സക്കീർ ഹുസൈൻ. സൗത്ത് കളമശ്ശേരിയിൽ 11, 12, 13 തീയ തികളിലായി ഏരിയ സമ്മേളനം തുടങ്ങാ നിരിക്കെയാണ് ഏരിയ സെക്രട്ടറി സ്ഥാന ത്തിനായി സക്കീർ ഹുസൈൻ്റെ ചരടുവ ലി. 2016 ൽ യുവ വ്യവസായി ജോബി പൗ ലോസിനെ ഒരു സ്ത്രിയുടെ ക്വട്ടേഷനിൽ തട്ടിക്കൊണ്ടുപോയി ഭീഷിണിപ്പെടുത്തിയ സംഭവത്തിൽ റിമാൻ്റിലായതാണ് സക്കീർ ഹുസൈൻ. സക്കീറിനെതിരെ നിരവധി പരാതികൾ അന്ന് പാർട്ടി നേതൃത്വത്തിനു ല ഭിച്ചിരുന്നു. ഇതിൻമേൽ സി.എം. ദിനേശ് മ ണി ഉൾപ്പെടുന്ന 3 അംഗ കമ്മിഷൻഅന്വേ ഷണം നടത്തിയിരുന്നു.അന്വേഷണറിപ്പോ ർട്ടിൽ ഗുരുതരമായ കുറ്റങ്ങളാണ് കണ്ടെ ത്തിയത്. അനധികൃത സ്വത്തു സമ്പാദന വുമായി ബന്ധപ്പെട്ട കണ്ടെത്തൽ പാർട്ടി യെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. കള മശ്ശേരിയിലും സമീപപ്രദേശത്തുമായകോ ടികൾ വിലമതിക്കുന്ന 5 വീടുകൾ സക്കീർ ഹുസൈൻ വാങ്ങിയതായി കമ്മിഷൻ ക ണ്ടെത്തി. കൂടാതെ ദുബായിക്കു പോകു ന്നതായി പാർട്ടി നേതൃത്വത്തോട് പറഞ്ഞ സക്കീർ ഹുസൈൻ സെക്സ് ടുറിസ്റ്റ് കേ ന്ദ്രമായ ബാങ്കോക്കിലേക്ക് പോയതായി പാർട്ടി കണ്ടെത്തി. പാർട്ടി നിലപാടിനു വി രുദ്ധമായി പല ഉന്നതരുമായി ചേർന്ന് വള ഞ്ഞ വഴിയിലൂടെയുള്ള ധനാഗമ മാർഗ്ഗ ങ്ങൾ നടത്തുന്നതായും പാർട്ടി കണ്ടെത്തി യിരുന്നു. കളമശ്ശേരി മുൻ ഏരിയാ സെക്ര ട്ടറി ആയിരുന്ന സക്കീറിൻ്റെ പല നടപടിക ളും പാർട്ടിക്ക് പൊതുജന മധ്യത്തിൽ അ വമതിപ്പുണ്ടാക്കുന്നതാണെന്ന കണ്ടെത്ത ലിനെ തുടർന്ന് ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നുംം പുറത്താക്കുകയും 6 മാസത്തേക്ക് പാർട്ടിയിൽ നിന്നു പുറത്താ ക്കുകയും ചെയ്തിരു ന്നു. 2018ലെ പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീറിൻ്റെ പേര് സജീവ മായി ഉൾപ്പെട്ടിരുന്നു. പാർട്ടി ലോക്കൽ ക മ്മറ്റി അംഗമായിരുന്ന സിയാദിൻ്റെ മരണ ത്തിലും സക്കീറിൻ്റെ പങ്ക് വലിയചർച്ചക്കു വഴിവച്ചിരുന്നു. നിരവധി കേസുക ളിൽ പ്ര തിയായി പാർട്ടി പുറത്താക്കിയ ഒരാൾ വീ ണ്ടും വളഞ്ഞ വഴിയിലൂടെ ഏരിയ സെക്ര ട്ടറിയാകുന്നതിനെതിരെ പാർട്ടിയിൽഎതി ർപ്പുകൾ ഉയർന്നു തുടങ്ങി. സംസ്ഥാന ത ലത്തിൽ തന്നെ പാർട്ടിയെ പ്രതിരോധത്തി ലാക്കുന്ന പല സംഭവങ്ങളും നിലനിൽക്കു ന്ന സാഹചര്യത്തിൽ സക്കീർ ഹുസൈനെ പോലുള്ളവർ ഏരിയ സെക്രട്ടറി ആയാൽ 26 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പി.രാ ജീവിൻ്റെ വിജയത്തെ സാരമായി ബാധി ക്കുമെന്ന അഭിപ്രായവും പാർട്ടി പ്രവർത്ത കർക്കിടയിലുണ്ട്. സൗമ്യനു അഴിമതിരഹി തനും ഏവർക്കും സ്വീകാര്യനുമായ നിലവി ലെ ഏരിയ സെക്രട്ടറി കെ.ബി.വർഗീസ്തു ടരണമെന്നതാണ് പാർട്ടി നേതൃത്വവും പ്ര വർത്തകരും ആഗ്രഹിക്കുന്നത്. സ്വഭാവ ശുദ്ധി ഇല്ലാത്തവർ പാർട്ടിയുടെ നേതൃ സ്ഥാനം വഹിക്കുന്നതിന് പാർട്ടി വിലക്കു ള്ളപ്പോൾ സക്കീർ ഹുസൈൻ്റെ മണി പവ ർ ഈ വിലക്ക് മറികടക്കുമോ എന്ന് വരും ദിവസങ്ങളിൽ അറിയാം.