സ്പാ എന്ന പേരില്‍ വ്യഭിചാരശാലകളാല്‍ സമ്പന്നമായി പാലാരിവട്ടം

സ്പാ എന്ന പേരില്‍ വ്യഭിചാരശാലകളാല്‍ സമ്പന്നമായി പാലാരിവട്ടം

കൊച്ചി : ദൈനം ദിനം തൊഴിലിടങ്ങള്‍ വര്‍ദ്ധിക്കണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ അത് വ്യഭിചാരശാലകളുടെ തൊഴിലിടങ്ങളായി കൊച്ചി നഗരം മാറുന്നു. നഗരത്തി ല്‍ ഏറ്റവും കൂടുതല്‍ സ്പാ എന്ന പേരില്‍ വ്യഭിചാരശാലകള്‍ നടക്കുന്നത് പാലാരി വട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കുറ്റകൃത്യ ങ്ങളും ഇവിടങ്ങളില്‍ തന്നെ ഈ വ്യവസായം നടത്താന്‍ ഒരു ലൈസന്‍സും ചട്ടങ്ങ ളും വേണ്ട. പോലീസിന് കൃത്യമായ പടി കൊടുത്താല്‍ മതി. ഈ സ്റ്റേഷന്‍ പരിധിയി ല്‍ മാത്രം ദിനംപ്രതി കുറഞ്ഞത് അമ്പത് ലക്ഷം രൂപയുടെ വ്യഭിചാര വ്യവസായം നടക്കുന്നുണ്ട്. കൗമാരക്കാരായ പെണ്‍കുട്ടികളെ പ്രേമം നടിച്ചും, മയക്കുമരുന്നിന് അടിമകളാക്കിയും പിന്നിട് ഭീഷണിപ്പെടുത്തിയും ഈ തൊഴിലിന്റെ ഭാഗമാക്കും. ഓരോ സ്പാകള്‍ക്കും അതാതു പ്രദേശത്ത് ഗുണ്ടാസംഘങ്ങളുടെ ശക്തമായ അകമ്പ ടി ഉണ്ടാകും. പോലീസിന്റെ ജോലി കൃത്യമായി കൈക്കൂലി വാങ്ങുക മാത്രം. അതായത് ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നു മാത്രമുള്ള ജോലിക്ക് കൂലി വാങ്ങുക. ചില ഉദ്യോഗസ്ഥര്‍ ഇവിടെ ഇരിക്കാന്‍ വേണ്ടപ്പെട്ടവര്‍ക്ക് നല്ല സംഖ്യ ദക്ഷിണ കൊടുക്കുന്നുണ്ട്. പ്രാദേശിക നേതാക്കന്‍മാരായ രാഷ്ട്രീയക്കാര്‍ക്ക് ഒരു വിഹിതം നല്‍കണം. ഇവര്‍ക്കിടയിലുള്ള മൂപ്പിള തര്‍ക്കം പരിഹരിക്കാന്‍ പോലീസില്‍ വിരു തന്മാരുണ്ട്. ഒരു വീട്ടമ്മക്ക് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ നാലു കോഴികളെ വളര്‍ത്തണമെങ്കില്‍ കോര്‍പ്പറേഷന്‍ ലൈസന്‍സ്, പൊലൂഷന്‍, ഹെല്‍ത്ത്, ലേബര്‍, എന്ന് വേണ്ട നൂറ് ലൈസന്‍സ് വേണം. കുറഞ്ഞത് ആറ് മാസം സര്‍ക്കാര്‍ ഓഫീസു കളുടെ തിണ്ണ നിരങ്ങി ചില ഉദ്യോഗസ്ഥരുടെ കാലുതിരുമ്മി കൈക്കൂലിയും കൊടു ക്കണം. തുടങ്ങി കഴിഞ്ഞാല്‍ ഒരു ചുമന്ന കൊടിയും അതിന്റെ മുന്‍പില്‍ കാലനാ യി വരും. എന്നാല്‍ ഈ വ്യവസായത്തിന് ഒരു ഹെല്‍ത്തും വേണ്ട പൊലൂഷനും വേണ്ട, നാട്ടിലെ ഗുണ്ടകളും, സര്‍ക്കാരിന്റെ ഗുണ്ടകളും, രാഷ്ട്രിയ ഗുണ്ടകളും മതി. മയക്കുമരുന്നും വ്യഭിചാരവും നഗരത്തില്‍ ഇത്രയധികം വ്യാപരിച്ചിട്ടും പോലീ സിന് ഇതൊന്നും അന്വേഷിക്കാനും നിര്‍ത്താനും സമയവുമില്ല താത്പര്യവുമില്ല. നഗരത്തിലെ ഏറ്റവും മോശം പോലീസിംഗ് പാലാരിവട്ടം സ്റ്റേഷനാണെന്നാണ് നഗ രവാസികള്‍ പറയുന്നത് നീതിയും നിയമവും നടപ്പിലാവണമെങ്കില്‍ എവിടെ പോ കുമെന്ന് ആശങ്കയിലാണ് നഗരവാസികള്‍.