വ്യാജ മനുഷ്യാവകാശ പ്രവര്‍ത്തകരെ ശ്രദ്ധിക്കുക, സര്‍ക്കാരും, പൊതുസമൂഹവും
കേരളത്തില്‍ എവിടെ തിരിഞ്ഞു നോക്കിയാലും ഇപ്പോള്‍ മനുഷ്യാവകാശ സംഘടനകളുടെയും ചെയര്‍മാന്‍മാരുടെയും വൈസ് ചെയര്‍മാന്‍മാരുടെയും തിരക്കോട് തിരക്ക്, ഇവരെല്ലാം സര്‍ക്കാരിന്റെ ഭാഗമായ മനുഷ്യാവകാശ കമ്മിഷന്റെ പേരിന് സാദൃശ്യപ്പെട്ട ചുമന്ന ബോര്‍ഡ് തുക്കി ഇന്നോവ കാറുകളില്‍ ആണ് കറങ്ങുന്നത്, ചില ചെയര്‍മാന്‍മ്മാര്‍ ശരിക്ക് സംഘടന പ്രവര്‍ത്തനമോ, വേണ്ടത്ര വിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്തവരും ആണ്.നമ്മുടെ നാട്ടില്‍ ഹെല്‍മറ്റ് വക്കാതെ പോകുന്ന പാവം പിടിച്ച സ്‌കൂട്ടര്‍ യാത്രക്കാരനെ ലാത്തി എറിഞ്ഞ് വീഴ്ത്തുന്ന വഴിയോര പോലീസ് കാര് ഇവരെ കണ്ടാല്‍ സല്യൂട്ട് ചെയ്യുന്ന ദയനീയ കാഴ്ചയാണ് നാം പലപ്പോഴും കണ്ട് വരുന്നത്. മാതൃഭാഷ നേരെ ചൊവ്വെ എഴുതാനും വായിക്കാനും അറിയാത്ത ചില റിറ്റേര്‍ഡ് ഗള്‍ഫ് കാരാണ് ഈ അടുത്ത കാലത്ത് ചില മനുഷ്യാവകാശ സംഘടന ഉണ്ടാക്കി അതിന്റെ ചെയര്‍മാന്‍ ആയി സ്വയം ഞെളിഞ്ഞു നടക്കുന്നത്. അവരെ കുറിച്ച് ചിലരോട് തിരക്കിയപ്പോള്‍ ഇനി ഗള്‍ഫില്‍ പോകാന്‍ പറ്റില്ല എന്നും ലക്ഷങ്ങള്‍ ഗള്‍ഫില്‍( സൗദി അറേബ്യയില്‍ ) പറ്റിച്ചിട്ടാണ് ഇപ്പോള്‍ നാട്ടില്‍ തേച്ചുമിനിക്കിയ ഉടുപ്പും കഴുത്തിലെ ഐ.ഡി കാര്‍ഡും ഇട്ട് സ്വയം ചെയര്‍മാന്‍ എന്നും പറഞ്ഞു നടക്കുന്നത്. ഇവരെ കണ്ടാല്‍ ബിരുദാനന്തര ബിരുദമുള്ള കേരള പോലീസ് പോലും സല്ലൂട്ട് അടിച്ച് പോകും, കേരളത്തില്‍ ഏകദേശം അഞ്ഞൂറിലധികം മനുഷ്യവകാശ സംഘടനകളുണ്ട്, കേരള കോണ്‍ഗ്രസ് പിളരുന്ന പോലെ ഇവര്‍ ആഴ്ചയില്‍ ഓരോ പിളര്‍പ്പ് നടത്തി, വാളെടുത്തവന്‍ വെളിച്ചപ്പാടായി പുതിയ ചെയര്‍മാനാകും, അധികാരത്തിലിരിക്കുമ്പോള്‍ സേനക്കും, നാടിനും ഒരു ഗുണവും ഇല്ലാത്ത കുറെ ഐ.പി.എസുകാരും, കുറച് റിട്ടയര്‍ ചെയ്ത ജഡ്ജിമാരുമുണ്ടെങ്കില്‍ ആര്‍ക്കും മനുഷ്യവകാശ സംഘടന ഉണ്ടാക്കാം ചെയര്‍മാനാകാം,
ശ്രീ നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രി ആയ കാലം മുതല്‍ മെഴുകുതിരി കത്തിക്കല്‍ സമരം മുതല്‍, കുത്തിക്കഴപ്പ് സമരം വരെ നടത്തിയിരുന്ന ഇവര്‍ ഇപ്പോള്‍ ബി.ജെ, പി യില്‍ അംഗത്വം എടുക്കാന്‍ നടക്കുകയാണ്, ആര്‍ക്കും ചെന്ന് കയറാവുന്ന ഇടമായി ബി.ജെ.പിയുടെ കേരള ഘടകം അത് വേറെകാര്യം.കുറച്ച് കാലം മുന്‍പ് ഒരു അറിയപ്പെട്ട നല്ല പ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്യുന്ന ഒരു മനുഷ്യാവകാശ സംഘടനയുടെ അംഗം ആയി പ്രവര്‍ത്തിച്ച ആലപ്പുഴ അരുര്‍ സ്വദേശി മുജീബ് അഹ്മദ് എന്ന് പേരുള്ള മുജീബ് എന്ന് വിളിക്കുന്ന ഇയാള്‍ ആ സംഘടനയിലെ ശക്തമായ ഒരു വനിതാ പ്രവര്‍ത്തകയോട് വളരെ മോശമായി ഇടപെടുകയും കൂടെ ഉള്ള സഹപ്രവര്‍ത്തകയായ ദേശീയ നേതാവിനെ പീഡിപ്പിക്കാന്‍ പല തവണ ശ്രമിച്ച കേസ് ഇപ്പോള്‍ നിലവില്‍ ഉണ്ട്.ക്രിമിനല്‍ MC790/2022 എന്നതില്‍ കൊല്ലം ജില്ലയില്‍ ഇരവിപുരം പോലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പഴയ സംഘടനയില്‍ നിന്ന് അതിന്റെ ദേശീയ കമ്മിറ്റി പുറത്താക്കിയപ്പോള്‍ ഉടനെ തന്നെ ഈ പീഡന കേസിലെ പ്രതി തിരുവനന്തപുരത്തെ ഒരുപാട് സ്വഭാവ ദൂഷ്യം ഉണ്ടെന്ന് ആരോപിക്കപ്പെടുന്നസീരിയല്‍ നടിയുമായി ചേര്‍ന്ന് പുതിയ ഒരു സംഘടന HRF എന്ന് രജിസ്ട്രര്‍ ചെയത് സ്വയം പ്രഖ്യാപിത ചെയര്‍മാനായി കേരളത്തില്‍ വിലസി നടക്കുക ആണ്. താമസിയാതെ അദ്ദേഹത്തിന്റെ പേരില്‍ ആരോപിക്കപ്പെട്ട കേസുകളുടെ വിവരങ്ങള്‍ കേരളത്തിലെ അന്വേഷണ ഉദോഗസ്ഥര്‍ പുറത്ത് കൊണ്ട് വരും എന്ന് നമുക്ക് വിശ്വസിക്കാം.അവരുടെ ( HRF )എംബ്ലം കണ്ടാല്‍ കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി പോലും ഞെട്ടി പോകും, നീതിദേവതയുടെ ചിഹ്നവും രഹസ്യാന്വേഷണ വകുപ്പ് ഉപയോഗിക്കുന്ന ചിഹ്നങ്ങളുടെ പകര്‍പ്പും എടുത്താണ് ഈ( HRF ) കൂട്ടര്‍ എംബ്ലം ഉണ്ടാക്കിയിരിക്കുന്നത്.
ആഭ്യന്തര ഏജന്‍സികളുടെയും നീതിന്യായ വകുപ്പുകളുടെയും ഔധ്യോദിക ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് രാജ്യദ്രോഹ കുറ്റമായിരുന്നിട്ട് കൂടി സര്‍ക്കാര്‍ ഏജന്‍സികള്‍ ഇതിനെ ഗൗരവമായി കാണാത്തത് ഇത്തരക്കാര്‍ക്ക് പ്രചോദനമാണ്,,ആലുവയില്‍ ഒരു സ്വര്‍ണ്ണം - കളളക്കടത്ത് സംഘത്തെ, പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അവരും ഹ്യൂമന്‍ റൈറ്റ്‌സ് ഐഡി എടുത്ത് കാണിച്ചു, ഇതില്‍ രസകരമായ കാര്യം കാര്‍ഡ് കാണിച്ചവന് കാര്‍ഡില്‍ എഴുതിയ സ്വന്തം പേരു് വായിക്കാനോ സംഘടനയുടെ പേര് വായിക്കാനോ ഉള്ള വിവരം പോലും ഉണ്ടായിരുന്നില്ല, ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് കാലത്ത് പോലീസ് സ്റ്റേഷനുകളില്‍ മാസ്‌ക്കുകളും, സാനിറ്ററൈസും വിതരണം ചെയ്യുക എന്നതു മാത്രമാണ്, ഓരോ സംഘടനയില്‍ നിന്ന് സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാണിക്കുമ്പോള്‍ അത്തരക്കാരെ നല്ല സഘടനകള്‍ പുറത്താക്കും അങ്ങനെ പല സംഘടനകളില്‍ നിന്ന് സ്വഭാവ ദൂഷ്യം കൊണ്ട് പുറത്താക്കിയവരെ കൊണ്ട് ആണ് ഈ മുജീബ് എന്ന ആള്‍ പുതിയ മനുഷ്യാവകാശ സംഘടന ഉണ്ടാക്കി സ്വയം ചെയര്‍മാന്‍ ആയി കേളത്തില്‍ വിലസി നടക്കുന്നത്. പലരില്‍ നിന്നും പലതും പറഞ്ഞു. സാമ്പത്തികം പിരിച്ചു എടുക്കാന്‍ വേണ്ടിയും, പലര്‍ക്കും പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് ഒരിക്കലും നടക്കാത്ത ഒരുപാട് മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും, ചില സോപ്പിടല്‍ തന്ത്രം ഉപയോഗിച്ചു മാണ് മുജീബ് ഈ തട്ടിക്കുട്ട് ഹ്യൂമന്റൈറ്റ്‌സ് ഉണ്ടാക്കിയിരിക്കുന്നത്.ഇത്തരക്കാര്‍ക്കെതിരെയുംഇവര്‍ ഉണ്ടാക്കുന്ന സമാന്തര നിയമ നീതിന്യായ വ്യവസ്ഥകള്‍ക്കെതിരെയും ബഹുമാനപെട്ട സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പൊതുജനം വല്ലാതെ കബളിപ്പിക്കപ്പെടും ഉറപ്പ്.
Comments (0)