NCP പിളര്‍പ്പിലേക്കോ? പി.സി.ചാക്കോയെ, ശശീന്ദ്രന്‍ പക്ഷം പുറത്താക്കുമോ?
കൊച്ചി: കേരളത്തില്‍ എന്‍സിപിയുടെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പാര്‍ട്ടി പിളരാന്‍ സാധ്യതയേറുന്നു. വനം മന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എറണാകുളം സ്വദേശി ഇതിനായി, തിരഞ്ഞെടുപ്പ് മേല്‍നോട്ടങ്ങള്‍ക്കായ് സ്വന്തം ഗ്രൂപ്പുകാരെ മാത്രംഅവരോധിച്ചിരിക്കയാണെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ആരോപണം. വനം മന്ത്രിയുടെ പേരില്‍ വ്യാപകമായ പണപ്പിരിവും, വിവിധ ബോഡികളില്‍ ഉയര്‍ന്ന പദവികള്‍ വാഗ്ദാനം ചെയ്തും കോടികളാണ് പിരിച്ചെടുത്തിട്ടുള്ളത് എന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഇതിനെ കുറിച്ചറിയാവുന്നവര്‍ പറയുന്നത്. പാര്‍ട്ടിയുടെ നോമിനിയായ് പിഎസ്‌സിയില്‍ മെമ്പറായി ചേര്‍ന്നതിന് പാര്‍ട്ടിക്ക് നല്കി എന്ന് പറയപ്പെടുന്ന തുകയും, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറാക്കാമെന്ന് പറഞ്ഞ് വാങ്ങിയ തുകയെ ചൊല്ലിയും പൊരിഞ്ഞ തര്‍ക്കമാണ്. മന്ത്രിക്കും പാര്‍ട്ടിക്കും നല്‍കാനാണ് ഈ തുക ചിലവാക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇത് പിരിക്കുന്നയാളിന്റെ സ്വകാര്യ സമ്പാദ്യമായി പോകുകയാണിതെന്ന് പറയുന്നു. വനം വകുപ്പു ഉദ്യോഗസ്ഥന്മാര്‍ക്ക് പ്രൊമോഷനും, വാച്ചര്‍മാരായി പുതിയ നിയമനവും നടത്താമെന്ന് പറഞ്ഞു. പാര്‍ട്ടി പരിപാടികള്‍ക്ക് കോടികള്‍ പിരിവെടുത്തു കഴിഞ്ഞു. പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്ത പല തട്ടിപ്പു കേസുകളില്‍ ഉള്‍പ്പെടെ പെട്ടിട്ടുള്ളവരെ പാര്‍ട്ടിയുടെ സുപ്രധാന പദവികളിലേക്ക് മത്സരിപ്പിച്ച് ജയിപ്പിക്കാനുള്ള ശ്രമം ഏതുവിധേനയും ചെറുക്കാനുള്ള പി.സി.ചാക്കോ ഗ്രൂപ്പിന്റെ ശ്രമം വിജയിക്കുമോ എന്ന് കണ്ടറിയണം. ശശീന്ദ്രന്റെ പക്ഷം മുഴുവന്‍ ജയിച്ചു വന്നാല്‍ പി.സി. ചാക്കോയുടെ ഇനിയുള്ള പ്രവര്‍ത്തന മണ്ഡലം ദല്‍ഹി മാത്രമായിരിക്കും. എന്‍.സി.പി. എന്ന പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു കൊണ്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ ആകെ അസ്വസ്ഥരാണ് കാരണം പിരിവ് കൊണ്ട് പൊറുതിമുട്ടിയിരിക്കയാണവര്‍. മന്ത്രിയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നയാളെന്ന നിലയില്‍ എറണാകുളത്തെ നേതാവ് കോടികളാണ് അനധികൃതമായ് സമ്പാദിക്കുന്നത്. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പിന് ശേഷം, ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍, ദേവസ്വം ബോര്‍ഡ് മെമ്പര്‍, പി.എസ്‌സി മെമ്പര്‍ തുടങ്ങി അധികാര കച്ചവടം നടത്തി സമ്പാദിച്ച് നേടിയ കോടികളെ കുറിച്ചും, യോഗ്യത ഇല്ലാതെ പാര്‍ട്ടി അധികാരം വിലക്ക് നല്കിയതിന്റെയും വ്യക്തമായ തെളിവുകള്‍ പുറത്ത് വരും,
Comments (0)