അക്കൗണ്ട് വഴിയുള്ള പരിധിമാസത്തില്‍ നാലുതവണ മാത്രം; ഉപഭോക്താക്കള്‍ക്ക് കുരുക്കായി സീറോബാലന്‍സ് അക്കൗണ്ട്; ക്ഷേമനിധി പെന്‍ഷന്‍ മടങ്ങിയത് ആയിരങ്ങള്‍ക്ക്; മടങ്ങിയത് നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷന്‍
കൊല്ലം : സീറോബാലന്‍സ് അക്കൗണ്ട് കുരുക്കായതോടെ ആയിരങ്ങളുടെ ക്ഷേമനിധി വെന്‍ഷന്‍ മടങ്ങിയതായി പരാതി.കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പൊതുമേഖലാ ബാങ്ക് അക്കൗണ്ട് വഴി പെന്‍ഷന്‍ ലഭിച്ചിരുന്ന 4800-ഓളം പേരുടെ പെന്‍ഷനാണ് മടങ്ങിയത്. 2020 നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പെന്‍ഷനാണ് ക്ഷേമനിധി ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് മടങ്ങിയെത്തിയത്.സീറോ ബാലന്‍സ് അക്കൗണ്ട്, പ്രധാനമന്ത്രിജന്‍ധന്‍യോജന അക്കൗണ്ട് എന്നിവവഴി പെന്‍ഷന്‍വാങ്ങുന്നവരുടെ തുകയാണ് ബോര്‍ഡിന്റെ അക്കൗണ്ടിലേക്ക് തിരികെയെത്തിയത്. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ഇടപാട് പരിധി മാസത്തില്‍ നാലുതവണമാത്രമാണ്. ഇതാണ് തിരിച്ചടിയായത്.ഇത് മാത്രമല്ല 50,000 രൂപയില്‍ കൂടുതല്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനും സാധിക്കില്ല.
സംസ്ഥാനത്ത് 75000 പേരാണ് കയര്‍തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ 90 വയസ്സിനുമുകളിലുള്ള ഒന്‍പതിനായിരംപേരുടെ പെന്‍ഷന്മാത്രമാണ് മണിയോഡറായി അയയ്ക്കുന്നത്. ബാക്കിയുള്ള മുഴുവന്‍പേര്‍ക്കും ബാങ്ക് അക്കൗണ്ട് വഴിയാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ ലഭിക്കാത്തവര്‍ ബാങ്കുമായി ബന്ധപ്പെട്ട് തങ്ങളുടെ സീറോബാലന്‍സ് അക്കൗണ്ട് സേവിങ്‌സ് അക്കൗണ്ടായി മാറ്റണം. മിനിമം ബാലന്‍സ്, ട്രാന്‍സാക്ഷന്‍ ചാര്‍ജുകള്‍, സര്‍വീസ് ചാര്‍ജുകള്‍ തുടങ്ങിയവ ഈ അക്കൗണ്ടിന് ബാധകമാകും.ഇടപാട് പരിധി കഴിഞ്ഞവര്‍ക്കും കൂടുതല്‍തുക അക്കൗണ്ടില്‍ ഉള്ളവര്‍ക്കുമാണ് പെന്‍ഷന്‍ ലഭിക്കാത്തത്. മുന്‍പും ഇത്തരത്തില്‍ പെന്‍ഷന്‍ മടങ്ങിയിട്ടുണ്ടെങ്കിലും ചുരുക്കംപേരുടെ പെന്‍ഷന്മാത്രമേ ലഭിക്കാതിരുന്നിട്ടുള്ളു. കഴിഞ്ഞമാസംവരെ പെന്‍ഷന്‍തുക 1,400 രൂപയായിരുന്നു.
ജനപ്രിയ അക്കൗണ്ടുകള്‍ എന്ന കാമ്ബെയിന്‍ വഴി എടുത്ത സീറോ ബാലന്‍സ് അക്കൗണ്ടും പ്രധാനമന്ത്രി ജന്‍ധന്‍യോജന വഴിയുള്ള അക്കൗണ്ടും ഉള്ളവരാണ് ക്ഷേമനിധി ബോര്‍ഡിലെ കൂടുതല്‍ അംഗങ്ങളും. അതുകൊണ്ടുതന്നെ ജനുവരിമാസത്തില്‍ ഇതില്‍ക്കൂടുതല്‍പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കാതെവരുമെന്നാണ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പറയുന്നത്. ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസുകളില്‍നിന്ന് ഓരോ ജില്ലയിലും പെന്‍ഷന്‍ തടസ്സപ്പെട്ടവരുടെ വിവരങ്ങള്‍ശേഖരിച്ച് ഫോണിലും നേരിട്ടും ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ കൃത്യമായ ഫോണ്‍നമ്ബര്‍ ലഭ്യമല്ലാത്ത പലരെയും വിവരംധരിപ്പിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ബാങ്കുമായി നേരിട്ട് ബന്ധപ്പെട്ടെങ്കില്‍ മാത്രമേ അക്കൗണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കൂ. സേവിങ്‌സ് ബാങ്ക് അക്കൗണ്ടാക്കിയശേഷം കയര്‍തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസുകളില്‍ അറിയിക്കണം. എങ്കില്‍മാത്രമേ പെന്‍ഷന്‍തുക അക്കൗണ്ടുകളിലേക്ക് വീണ്ടും നിക്ഷേപിക്കുകയുള്ളൂ.
Comments (0)