മലയാറ്റൂരിൽ പാർക്കിന് 65 ലക്ഷം അനുവദിച്ചു- അജിതാ ജയ്ഷോർ
കാലടി : മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപം കുട്ടികളുടെ പാർക്കും ഓപ്പൺ ജിമ്മും നിർമിക്കുന്നതിനായി 65 ലക്ഷം രൂപ അനുവദിച്ചതായി റോജി എം.ജോൺ എം.എൽ.എ. അറിയിച്ചു. ടൂറിസം വകുപ്പിൻറെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്.
തീർഥാടനകേന്ദ്രത്തിൻറ പ്രാധാന്യവും പ്രദേശത്തിന്റെ ടൂറിസം സാധ്യതയും ചൂണ്ടിക്കാട്ടി എം.എൽ.എ. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വഴി പ്രോജക്ട് റിപ്പോർട്ട് സമർപ്പിച്ചതിൻറഅടിസ്ഥാനത്തിലാണ് തുക അനുവദിച്ചിരിക്കുന്നത്.അങ്കമാലി മണ്ഡലത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകിയിരിക്കുകയാണ് ഈ പദ്ധതി.
Comments (0)