സിമന്റിന് പൊള്ളുന്ന വില; ചാക്കിന് 50 രൂപ കൂടി; പ്രതിഷേധം അറിയിച്ച്‌ കെട്ടിട നിര്‍മ്മാതാക്കള്‍

സിമന്റിന് പൊള്ളുന്ന വില; ചാക്കിന് 50 രൂപ കൂടി; പ്രതിഷേധം അറിയിച്ച്‌ കെട്ടിട നിര്‍മ്മാതാക്കള്‍

ഈ മാസം മാത്രം സിമന്റ് വില ചാക്കിന് അന്‍പത് രൂപയോളമാണ് കൂടിയത്. സാമ്ബത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ കൂടുതല്‍ പണമുണ്ടാക്കാ൯ വേണ്ടി കമ്ബനികള്‍ മനപൂര്‍വ്വം വില വര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് കെട്ടിട്ട നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത്. നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ കമ്ബനികള്‍ തടസ്സപ്പെടുത്തിയെന്നും അമര്‍ഷത്തോടെ ഡെവലപ്പേഴ്സ് ആരോപിക്കുന്നു.

ഒരു ചാക്കിന് 50 രൂപ തോതിലാണ് പുതിയ വര്‍ധനവ്. കഴിഞ്ഞ മാസം 390 രൂപ വിലയുണ്ടായിരുന്ന സിമന്റ് ചാക്കിന് ഇപ്പോള്‍ 440 രൂപ നല്‍കണം. ഇപ്പോള്‍ സിമന്റിന്റെ വില കൂട്ടേണ്ട കാരണമെന്താണ് എന്ന് മനസ്സിലാവുന്നില്ല എന്നാണ് ബില്‍ഡേസ് അസോസിയേഷ൯ ഓഫ് ഇന്ത്യയുടെ തമിഴ്നാട് ഘടകം ട്രഷററായ എസ് രാമ പ്രഭു അത്ഭുതപ്പെടുന്നത്.നിര്‍മ്മാണ വ്യവസായത്തിന് ഏറ്റവും കൂടുതല്‍ ആവശ്യമായ വസ്തുവാണ് സിമന്റ്. ഹൗസിംഗ് സെക്ടറില്‍ 55 ശതമാനം മുതല്‍ 65 ശതമാനം വരെ സിമന്റ് ആവശ്യമാണ്. ഇ൯ഫ്രാസ്ട്രക്ച്ചര്‍ മേഘലയില്‍ സിമന്റിന്റെ ഉപയോഗം 15 മുതല്‍ 25 ശതമാനം വരെയാണ്. വാണിജ്യ വ്യവസായ മേഖലയില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെയാണെന്ന് കണക്ക് സൂചിപ്പിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ കെട്ടിട നിര്‍മ്മാണ കമ്ബനികളെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് പറയുന്ന രാമ പ്രഭു പലരും ഏറ്റടുത്ത പദ്ധതികള്‍ പൂര്‍ത്തികരിക്കാ൯ ഏറെ കഷ്ടപ്പെടുകയാണെന്ന് വേവലാതിപ്പെടുന്നു. അപ്രതീക്ഷിതമായി എത്തിയ സിമന്റ് വില വര്‍ധന നിര്‍മ്മാതാക്കളുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ധം രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു.

അടുത്ത ആഴ്ച്ച മുതല്‍ പല നിര്‍മ്മാണ സൈറ്റുകളിലും പണി നിലക്കുമെന്ന് ആശങ്കപ്പെടുന്ന രാമ പ്രഭു നിയമസഭാ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് മാത്രമേ സിമന്റ് വില താഴോട്ട് വരികയൂള്ളൂ എന്ന ഭയത്തിലാണ്. ബില്‍ഡേസ് അസോസിയേഷ൯ ഓഫ് ഇന്ത്യയും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേസിന്റെ സംഘടനയായ CREDAIയും സിമന്റ് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് ആവശ്യവുമായി രംഗത്തു വന്നിരുന്നു. പ്രസ്തുത സംഘടനയുമായി ബന്ധപ്പെട്ടവര്‍ പ്രധാന മന്തിയോട് ഈ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. സിമന്റ് വില വര്‍ധന വിഷയത്തില്‍ പാര്‍ലമന്റ് സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദ്ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

എന്നാല്‍, തെന്നിന്ത്യയിലെ സിമന്റ് നിര്‍മ്മാതാക്കളുടെ സംഘടന സിമന്റ് വില വര്‍ധന സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. നിര്‍മ്മാണ കമ്ബനികള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ച സംഘടന കെട്ടിടങ്ങള്‍ക്ക് വില കൂട്ടാനുള്ള തന്ത്രമാണ് ഈ ആരോപണങ്ങള്‍ എന്നും അഭിപ്രായപ്പെട്ടു.