ആലുവ ആരെ വിജയിപ്പിക്കണം,, ട്വൻ്റി 20 പറയും,,,, അജിതാ ജയ്ഷോർ
ആലുവയിൽ ട്വൻ്റി 20 മത്സരിച്ചാൽ യു.ഡി.എഫിൻ്റെ നില പരുങ്ങലിലാകുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.നിലവിലെ എം.എൽ.എ.അൻവർ സാദത്ത് കഴിഞ്ഞ തവണ എൽ.ഡി.എഫിലെ വി.സലിമിനോട് വിജയിച്ചത് 13,000 ൽ പരം വോട്ടുകൾക്കാണ്. ട്വൻ്റി 20 സ്ഥാനാർത്ഥി മത്സരിക്കുകയാണെങ്കിൽ പതിനയ്യായിരത്തിനും 20,000 ഇടയിൽ വോട്ട് ഇവർ പിടിക്കുമെന്നാണ് വിലയിരുത്തൽ.ഇതിൽ ഭൂരിപക്ഷം വോട്ടുകളും യു.ഡി.എഫിൻ്റേതാകുമെന്നാണ് വിലയിരുത്തൽ അങ്ങനെ വന്നാൽ യു.ഡി.എഫ്.സ്ഥാനാർത്ഥി പരാജയപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്ന് പറയുന്നു.മുൻ എം.എൽ.എ.കെ.മുഹമ്മദാലിയുടെ മരുമകളാണ് എൽ.ഡി.എഫ്.സ്ഥാനാർത്ഥിയെങ്കിൽ യു.ഡി.എഫ് .അനുകൂല വോട്ടുകൾ വൻതോതിൽ എൽ.ഡി.എഫ്.പിടിക്കുമെന്നാണ് കണക്ക് കൂട്ടൽ. ഇങ്ങനെ വരുകയാണങ്കിൽ 3000നും 5000നും ഇടയിൽ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ്.സ്ഥാനാർത്ഥി വിജയിച്ചേക്കാമെന്ന് പറയുന്നു. ട്വൻ്റി 20 യെ മത്സര രംഗത്ത് നിന്ന് പിന്മാറ്റാൻ യു.ഡി.എഫും. മത്സര രംഗത്ത് ഇറക്കാൻ എൽ.ഡി.എഫും കൊണ്ടു പിടിച്ച ശ്രമം നടത്തുന്നതായാണ് അറിയാൻ കഴിയുന്നത്.



Author Coverstory


Comments (0)