ആർഎസ്എസ് പ്രവർത്തകന്റെ അരും കൊല ആസൂത്രിതം : പ്രതികൾ പ്രത്യേക പരിശീലനം ലഭിച്ച ഭീകരർ

ആർഎസ്എസ് പ്രവർത്തകന്റെ അരും കൊല ആസൂത്രിതം : പ്രതികൾ പ്രത്യേക പരിശീലനം ലഭിച്ച ഭീകരർ

ആലപ്പുഴ: വയലാർ നാഗംകുളങ്ങരയിൽ ആർഎസ്എസ് പ്രവർത്തകൻ നന്ദു ആർ. കൃഷ്ണയെ എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഭീകരർ വധിച്ചത് ആസൂത്രിതമായി.സംഭവത്തിൽ എട്ട് എസ്ഡിപിഐക്കാരേ  അറസ്റ്റ് ചെയ്തു. സംഘടിച്ചെത്തിയ അക്രമികൾ മുൻകൂട്ടി തയാറാക്കിയ തിരക്കഥയ്ക്ക് അനുസ്യതമായാണ് കൊല നടത്തിയത്.കൊലപാതകം ആസൂത്രിതമാണെന്ന് പോലീസ് എഫ്ഐആർ ല്‍ വ്യക്തമാക്കുന്നു. (പതികൾ .കൊലപാതകത്തിനായി ഗൂഢാലോചന നടത്തിയെന്നും പ്രഥമ വിവര റിപ്പോർട്ടിലുണ്ട്. റോഡരികിൽ നിർത്തിയിട്ട കാറിൽ മാരകായുധങ്ങൾ സജ്ജമായിരുന്നു. ഒന്നാം പതി ഹർഷാദും രണ്ടാം പ്രതി അഷ്കവും ആയുധം കൈമാറി. തലയിൽ വാൾകൊണ്ട് വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. കൊലപാതകം, ഗൂഢാലോചന അടക്കം 12
വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടത്തിയ എട്ട് പേരുടെ അറസ്റ്റ് ചേർത്തല പോലീസ് രേഖപ്പെടുത്തി. പാണാവള്ളി സ്വദേശി  റിയാസ്, അരൂർ സ്വദേശി നിഷാദ്,വടുതല സ്വദേശി യാസിർ, എഴുപുന്ന സ്വദേശി അനസ്, വയലാർ സ്വദേശി അബ്ദുൾ ഖാദർ, ചേർത്തല സ്വദ്ദേശികളായ അൻസിൽ, സുനീർ, ഷാജുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ആകെ 25 പേരാണ് അക്രമി  സംഘത്തിലുണ്ടായിരുന്നത്.വിദഗ്ധ പരിശീലനം ലഭിച്ച സംഘമാണ് അക്രമത്തിനെത്തിയത്.അക്രമത്തിന്റെ രീതിയും, ആയുധങ്ങൾ ഉപയോഗിച്ചതും ഇക്കാര്യം അടിവരയിടുന്നു. അക്രമത്തിൽ പരിക്കേറ്റ മറ്റൊരു ആർഎസ്എസ്പ്രവർത്തകൻ വയലാർ കടപ്പള്ളി കെ.എസ്. നന്ദുവിന്റെ കൈഅറ്റനിലയിലായിരുന്നു. എറണാകുളത്താണ്  സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് നന്ദുവിനെ വിധേയനാക്കി. മർമഭാഗങ്ങളിലാണ് ആക്രമികൾ വെട്ടിയത്.വെട്ടേൽക്കുന്നയാൾ മരിക്കുകയോ,അല്ലെങ്കിൽ അവയവങ്ങൾ മുറിച്ചു മാറ്റപ്പെടുകയോ വേണമെന്ന കൃത്യമായ ലക്ഷ്യമാണ് ഇവർക്കുള്ളത്. എറണാകുളത്ത് മഹാരാജാസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ജീവൻ ഒറ്റക്കുത്തിലാണ് എടുത്താണ്. ഇതാ തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ ടി.ജെ. ജോസഫിന്റെ കൈകാലുകൾ വെട്ടി നുറുക്കിയതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു വയലാറിലെ
ആക്രമണവും.
അതേ സമയം ആക്രമണത്തില്‍ ആർഎസ്എസ് പ്രവർത്തകൻ ചേർത്തല വയലാർ സ്വദേശി  കെ.എസ്. നന്ദുവിന്റെ വലതുകൈ തുന്നിച്ചേർത്തു. കൈമുട്ടിൽവെച്ചാണ് അറ്റുപോയത്. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപ്രതിയിൽ ആറര മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരമായി. പ്ലാസ്റ്റിക് സർജൻ ഡോ. എ.ജെ. ഗിൽഡിന്റെ നേതൃത്വത്തിൽ ഓാർത്താ വിഭാഗം സർജൻ ഡോ. സബിൻ വിശ്വനാഥ്, അനസ്തേഷ്യസ്റ്റ്  ഡോ. റെയ്ച്ചല്‍ നൈനാന്‍  എന്നിവരാണ് ശസ്ത്രക്രിയ ചെയ്ത്.