ചുങ്കത്ത് ജ്വല്ലറിയുടെ നികുതി വെട്ടിപ്പിന്GST .വിഭാഗം കൂട്ടുനില്ക്കുന്നുവോ?
കൊല്ലം: പ്രമുഖ സ്വർണ വ്യാപാര സ്ഥാപനമായ ചുങ്കത്ത് ജ്വല്ലറിയുടെ കൊല്ലം ശാഖയിലെ മാത്രം നികുതി ഒടുക്കലുമായുള്ള കണക്കുകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രണ്ടു കോടിയിലധികം രൂപ GST യിലേക്ക് അടക്കണമെന്ന് ചുങ്കത് ജ്വല്ലറിക്ക് കൊല്ലം യൂണിറ്റിലെ ഷാന എച്ച്, 'എസ്, എന്ന സീനിയർ ഓഡിറ്റ് ഓഫിസർ RFN No: MA320324007180Q എന്ന നോട്ടീസ് നൽകിയിട്ട് അത് സർക്കാരിലേക്ക് അടപ്പിക്കവാൻ യാതൊരു നീക്കവും നടത്താതെ വിലപേശലിലൂടെ നിസാര തുക മാത്രം അടപ്പിച്ച് സർക്കാരിന് കോടികൾ നഷ്ടമുണ്ടാക്കാനായുള്ള തന്ത്രപ്പാടിലാണ് കൊല്ലം യൂണിറ്റിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ.
പൊതുജനങ്ങളിൽ നിന്ന് വർഷങ്ങളായി നികുതിയിനത്തിൽ വാങ്ങിയ തുക അടക്കാതെ കബളിപ്പിച്ചത് അവർ സമർപ്പിച്ച കണക്കുകളിലൂടെ തന്നെ കണ്ട് പിടിച്ച് നോട്ടീസയച്ചതും കൊല്ലം യൂണിറ്റായിരുന്നു.
അതിൽ നിന്ന് അവരെ നികുതി അടക്കാതെ സംരക്ഷിക്കുന്നതും അതേ ഉദ്യോഗസ്ഥർ തന്നെയാണെന്നുള്ളത് ധനകാര്യ മന്ത്രിയുടെ അതും നികുതി മാത്രം വരുമാനം ഉള്ള സർക്കാരിനെയും കബളിപ്പിച്ച് സ്വകാര്യ ധന സമ്പാദനത്തിന് ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥർ ദിനംപ്രതി എത്ര സ്ഥാപനങ്ങൾക്ക് ഇതുപോലെ കോടികളുടെ വെട്ടിപ്പ് തിരിച്ചടക്കാൻ നോട്ടീസ് നൽകുകയും അവർ തന്നെ നികുതി വെട്ടിപ്പുകാരെ സംരക്ഷിച്ചു നിർത്തുകയും ചെയ്യുന്നു എന്നുള്ളത് സർക്കാർ ഏജൻസികൾ അന്വേഷിക്കേണ്ടതാണ്.
പരസ്യങ്ങൾ നൽകി എന്ന ചെലവിനത്തിൽ ബില്ലുകൾ സംഘടിപ്പിച്ച് 83 ലക്ഷം രൂപയോളവും അതിൻറെ പലിശയിനത്തിൽ 20 ലക്ഷം രൂപയും, ബിസിനസിനല്ലാത്ത ചെലവിനത്തിൽ 28 ലക്ഷം രൂപയുടെ നികുതിയും, മറ്റു ബിസിനസ്സുകളുടെ ബില്ലുകൾ കണക്കിൽ എഴുതി ചേർത്ത് 30 ലക്ഷം രൂപയുടെ നികുതിയും, ഇല്ലാത്ത ചെലവുകളുടെ നികുതി റിട്ടേണുകളിൽ കാണിച്ച് 28 ലക്ഷം രൂപ ഉൾപ്പെടെ 2,02,66,432 (2 കോടിയിലധികം) രൂപയുടെ നികുതിവെട്ടിപ്പാണ് നടന്നിട്ടുള്ളത്.
നികുതി വെട്ടിപ്പുകൾ കണ്ടെത്തിയത് കണക്കുകളുടെ ഓഡിറ്റ് വിഭാഗം പരിശോധനയിലൂടെയാണ്.
ചുങ്കത്തിൻ്റെ നികുതി വെട്ടിപ്പുമായ് ബന്ധപ്പെട്ട് മാധ്യമ വാർത്ത നൽകുന്നതിനും സർക്കാരിനും കോടതികൾക്കും പരാതി നൽകുന്നതിനും വിവരാവകാശ പ്രകാരം രേഖകൾ ചോദിച്ചപ്പോൾ നികുതി വെട്ടിച്ചവൻ്റെ സ്വകാര്യത പുറം ലോകം അറിയാൻ പാടില്ലെന്നും, കൂടാതെ മറുപടി നൽകണമെങ്കിൽ നികുതി വെട്ടിച്ച് രാജ്യദ്രോഹം ചെയ്തവൻ്റെ അനുവാദം വേണമെന്നുമുള്ള വിചിത്ര വാദമാണ്.
അതായത് അഴിമതിക്കെതിരായ വിസിൽ ബ്ലോവറായ പൊതുജനത്തിനും മാധ്യമങ്ങൾക്കും, ഇല്ലാത്ത സംരക്ഷണം കോടികൾ നികുതി വെട്ടിച്ചവനാണത്രേ, ഈ ഉദ്യോഗസ്ഥർ തന്നെ കണ്ടെത്തിയ നികുതി വെട്ടിപ്പ്, നോട്ടീസ് വഴി പുറത്തായത് സ്വകാര്യതയാണ്, എന്നാണ് അവരുടെ അവകാശവാദം.
കേരളത്തിലെ ചില GST, ഓഫീസുകളിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകളെ കുറിച്ച് സ്വതന്ത്ര ഏജൻസികൾ അന്വേഷിച്ചാൽ മാത്രം മാസം പ്രതി സഹസ്ര കോടികളുടെ അഴിമതി വെട്ടിപ്പ് കൾ കണ്ടെത്താൻ സാധിക്കും.
കേരളത്തിലെ പ്രമുഖരെന്ന ഖ്യാതി സ്വന്തമായി പ്രഖ്യാപിക്കുന്ന മാധ്യമങ്ങളൊന്നും ചുങ്കത്തിൻ്റെ നികുതി വെട്ടിപ്പുകളുമായോ വിപണന കള്ളത്തരങ്ങളെ കുറിച്ചോ ഒരക്ഷരം ഉരിയാടാൻ തയ്യാറാവുകയില്ല കാരണം അവർക്കാവശ്യമായതെല്ലാം ഇവർ നൽകുന്നുണ്ട്, ചുങ്കത്തിനെ പോലുള്ള നികുതി വെട്ടിപ്പുകാർക്ക് കൂട്ട് നില്ക്കുന്ന കൊല്ലം ഓഫീസിലെതു പോലുള്ള ഉദ്യോഗസ്ഥർ കേരളത്തിലെല്ലായിടത്തുമുണ്ട്. അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ച് സ്വതന്ത്ര ഏജൻസികൾ അന്വേഷിച്ചാൽ ഞെട്ടിക്കുന്ന വിവരങ്ങളായിരിക്കും കേരളത്തിന് കാണാൻ സാധിക്കുക.
Comments (0)