ശബരിമലയുടെ മറവിൽ CAA സമരക്കാരെ പ്രീണിപ്പിക്കാൻ പിണറായി സർക്കാർ ശ്രമം
ഇന്ത്യൻ പീനൽ കോഡിൽ ഉൾപ്പെട്ടതോ പോലീസ് ആക്ട് അടക്കം ശിക്ഷകൾ ലഭിക്കുന്നതോ ആയ കേസ്സുകളാണ് സാധാരണ പോലീസ് രജിസ്റ്റർ ചെയ്യുന്ന കേസ്സുകൾ . ഇതൊന്നും പിൻവലിക്കാൻ തയ്യാറല്ലെങ്കിൽ പിന്നെ ശബരിമല പ്രക്ഷോഭത്തിൽ ഏത് കേസ്സ് പിൻവലിക്കും? അയ്യപ്പന്റെ ശരണം വിളിക്കുന്നതു പോലും പോലീസ് ആക്ട് പ്രകാരം ശിക്ഷാർഹമാക്കി എടുത്ത കേസ്സുകൾ പിൻവലിക്കാതെ ശബരിമല കേസ്സുകൾ പിൻവലിക്കുമെന്ന് പറയുന്നത് ശുദ്ധ കളവും അസംബന്ധവും ശബരിമലയെ മറയാക്കി സി .എ .എ സമര കേസ്സുകൾ പിൻവലിക്കാനുള്ള ശ്രമവുമാണ്. എന്നാൽ സി എ എ വിരുദ്ധ സമരം . രാജ്യ വിരുദ്ധവും ഗവൺമെന്റിനെതിരെയുള്ള യുദ്ധപ്രഖ്യാപനവുമാണ്. പരസ്യമായി കേന്ദ്ര സർക്കാരിനെതിരെ ഒളിയുദ്ധത്തിന് ആയുധങ്ങളും അസ്ത്രങ്ങളും തയ്യാറാക്കിയ ഫസൽ ഗഫൂറിനെപ്പോലുള്ളവർക്ക് എതിരെ കേസ്സുകൾ എടുത്തിട്ടില്ല. സമാധാനപരമായി തെരുവിൽ നാമ ജപ ഘോഷപ്രകടനം നടത്തിയ നൂറ് കണക്കിന് സ്തീകൾക്കും കുട്ടികൾക്കും എതിരെയാണ് ശബരിമല വിഷയത്തിൽ കേസ്സ് കൂടുതലും എടുത്തിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും ഈ കേസ്സുകൾ കൂടുതൽ ക്രിമിനൽ വൽക്കരിക്കാവുന്ന തരത്തിലാണ് പോലീസ് . രജിസ്റ്റർ ചെയ്തിട്ടുളളത്. എന്നിട്ടും പറയുന്നു ശബരിമല സമര കേസ്സുകൾ പിൻവലിക്കുമെന്ന് . ശബരിമലയുടെ മറയിൽ CAA വിരുദ്ധ രാജ്യദ്രോഹ കേസ്സുകൾ പിൻവലിക്കാനാണ് ഇടത് സർക്കാരിന്റെ ശ്രമം.
Comments (0)