എന്‍.ഡി.എ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിലേക്ക് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാന്‍ എന്‍.ഡി.എ വിപുലമായ ബഹുജന സമ്ബര്‍ക്ക പരിപാടികള്‍ നടത്തും. പുതിയ കേരളത്തിനായി കൈക്കൊള്ളേണ്ട നടപടികളെ കുറിച്ച് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം സ്വീകരിക്കാനുള്ള വേദികള്‍ ഒരുക്കുമെന്ന് എന്‍.ഡി.എ മാനിഫെസ്റ്റോ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
മൂന്നുതരം പരിപാടികളാണ് ഇതിനായി എന്‍.ഡി.എ സംഘടിപ്പിക്കുക. വിവിധ മേഖലകളിലെ വിദഗ്ധരുടെ വികസനസഭ, സംരഭകരുടേയും ഉപഭോക്താക്കളുടേയും വിചാരസദസ്, പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചായോഗങ്ങള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. ഇതിനായി കുമ്മനം രാജശേഖരന്‍ ചെയര്‍മാനും ഡോ. കെ.എസ് രാധാകൃഷ്ണന്‍, ഡോ.പ്രമീളാദേവി, കെ.വി.എസ് ഹരിദാസ്, ഹരി.എസ് കര്‍ത്ത എന്നിവര്‍ അംഗങ്ങളുമായ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചു.



Author Coverstory


Comments (0)