താമസിക്കാന്‍ ഇടമില്ല: ആയുര്‍വേദ കോളേജിന് മുന്നില്‍ കൈക്കുഞ്ഞുമായി നഴ്സിംഗ് ജീവനക്കാരിയുടെ സമരം

താമസിക്കാന്‍ ഇടമില്ല: ആയുര്‍വേദ കോളേജിന് മുന്നില്‍ കൈക്കുഞ്ഞുമായി നഴ്സിംഗ് ജീവനക്കാരിയുടെ സമരം

കൊച്ചി: നഴ്സിംഗ് ജീവനക്കാരോട് ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ആവിശ്യപ്പെട്ടതായി പരാതി.പുതിയകാവ് ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് ജീവനക്കാരി രേഷ്മയോടാണ് അതികൃതര്‍ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ആവിശ്യപ്പെട്ടത്.താമസയോഗ്യമായ ക്വാര്‍ട്ടേഴ്സ് അനുവദിക്കണമെന്ന് ആവിശ്യപെട്ട് യുവതി കൈക്കുഞ്ഞുമായി മെഡിക്കല്‍ കോളേജ് ഗേറ്റിന് മുന്നില്‍  സമരം തുടങ്ങി.

ആയുവേദ മെഡിക്കല്‍ കോളേജിലെ നേഴ്സ് ഗ്രഡ് രണ്ട് തസ്തികയിലെ ജീവനക്കാരിയാണ് രേഷ്മ.എട്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്ന രേഷ്മ കഴിഞ്ഞ 3 വര്‍ഷമായി കോളേജിന്‍റെ ക്വാര്‍ട്ടേഴ്സ്ിലാണ് താമസിക്കുന്നത്.ഇവര്‍ക്ക് അനുവദിച്ചിരുന്ന 344 ഡി  എന്ന ക്വാര്‍ട്ടേഴ്സ്ിന്‍റെ സീലിംങ് അടര്‍ന്നു വീണതുമൂലം ചോര്‍ച്ച ഉണ്ടായതിനാലും സമീപത്തെ കാനയുടെ ദുര്‍ഗന്ധം മൂലവും താമസയോഗ്യമല്ലാത്തതിനാല്‍ മറ്റൊരു ക്വാര്‍ട്ടേഴ്സ്ിന് വേണ്ടി അപേക്ഷിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് ഒട്ടേറെ ശാരിരിക അവശതകള്‍ ഉണ്ടായിരുന്നതിനാല്‍ 399 സി എന്ന ക്വാര്‍ട്ടേഴ്സ് ആറു മാസത്തേക്ക് നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് താമസിക്കാന്‍ സ്ഥലമില്ലാതിരുന്ന പരാതിക്കാരി ഈ ക്വാര്‍ട്ടേഴ്സില്‍ താമസം തുടര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്.രേഷ്മ അനധികൃതമായി താമസിക്കുന്നു എന്ന് ആരോപിച്ചു ഇവര്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തു.തുടര്‍ന്നു രേഷ്മ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണിലില്‍ പരാതി നല്‍കുകയും ചെയ്തു.ട്രൈബ്യൂണ്‍ പ്രിന്‍സിപ്പലിനോട് ഉചിതമായ നടപടിയെടുക്കാന്‍ ഉത്തരവിട്ടെങ്കിലും ഇപ്പോള്‍ ഒരു  ക്വാര്‍ട്ടേഴ്സും നല്‍ക്കാതെ 15 ദിവസത്തിനുള്ളില്‍ ഒഴിയാനാണ്‌ പ്രിന്‍സിപ്പല്‍ ആവിശ്യപെട്ടത്.ഇതോടെയാണ് തനിക്ക് നീതി ലഭിക്കണമെന്ന് ആവിശ്യപെട്ട്‌ രേഷ്മ സമരം തുടങ്ങിയിരിക്കുന്നത്.ശാരീരിക ബുദ്ധിമുട്ടുകള്‍ ഒള്ളതിനാല്‍ ഒന്നര വര്‍ഷമായി ഇവര്‍ക്ക് ജോലി ചെയ്യാന്‍ അസുഖ ബാധിതനാണ്.

കോളേജ് ക്വാര്‍ട്ടേഴ്സ്ുകളില്‍ ഗസറ്റഡ് റാങ്കില്‍ ഒള്ള ഒട്ടേറെ ഉദ്യോഗസ്ഥര്‍ അനധികൃതമായി ഉന്നതരുടെ ഒത്താശയോടെ താമസിക്കുമ്പോഴാണ് നിരാലംബരായ തനിക്ക് നീതി നിക്ഷേധിക്കുന്നതെന്നാണ് കൈകുഞ്ഞുമായി സമരം ചെയ്യുന്ന രേഷ്മ പറയുന്നത്.ഒരു പരിഹാരമില്ലെങ്കില്‍ ഇന്ന് മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.