250 കോടിയുടെ സ്വർണ തട്ടിപ്പ്; നക്ഷത്ര 916 ഗോൾഡ് ഉടമ ഷാനവാസ്, ഭാര്യ ഷംന ,മുഹമ്മദ് ഷമീർ, ചാർട്ടേഡ് അക്കൗണ്ടൻ്റ് മജു കെ.ഇസ്മയിൽ, കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അന്വേഷണ...
250 കോടിയുടെ സ്വർണ തട്ടിപ്പ്; നക്ഷത്ര 916 ഗോൾഡ് ഉടമ ഷാനവാസ്, ഭാര്യ ഷംന ,മുഹമ്മദ് ഷമീർ, ചാർട്ടേഡ് അക്കൗണ്ടൻ്റ് മജു കെ.ഇസ്മയിൽ, കേസ് അട്ടിമറിക്കാൻ കൂട്ട് നിന്ന അന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ
കൊച്ചി: കൊച്ചി കേന്ദ്രികരിച്ച് നടന്ന 250 കോടിയിലധികം രൂപയുടെ സ്വർണ തട്ടിപ്പ് കേസിലെ പ്രതികളെയും അവർക്ക് വേണ്ടതായ വ്യാജരേഖകൾ ചമച്ചു നൽകിയ ചാർട്ടേഡ് അക്കൗണ്ടൻ്റ് മജു കെ.ഇസ്മിയിൽ എന്നിവരെയും കേസിൽ നിന്ന് രക്ഷിക്കാനും കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടാനും എല്ലാ വിധ ഒത്താശകളും ചെയ്തു നൽകിയ അന്വേഷണ സംഘത്തിലെ ചില പോലീസ് ഉദ്യോഗസ്ഥർക്കുമെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി, കൊച്ചിയിൽ ഒരു കുടുബം നടത്തിയ ഇത്ര വലിയ തട്ടിപ്പിനെ ലഘൂകരിച്ച് പ്രതികളെ നിയമക്കുരുക്കുകളിൽ നിന്നും രക്ഷപ്പെടുത്താൻ സഹായിച്ച അന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി, ഈ തട്ടിപ്പിലും അനധികൃതമായി വിദേശത്തേക്ക് കടത്തിയ സാമ്പത്തിക ക്രമക്കേടുകളും സംസ്ഥാന പോലിസിന് ലഭിച്ച പരാതികൾ ലഘൂകരിച്ച് ഒത്ത് തീർപ്പ് നാടകം നടത്തിയ പോലീസ് ഉദ്യോഗസ്ഥൻമാരുടെ പങ്കിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും, മീഡിയ മിഷൻ ഫോർ ആൻറി ടെറ റിസം ആൻറ് യൂത്ത് പ്രൊട്ടക്ഷൻ എന്ന സംഘടന കേന്ദ്ര ഏജൻസികൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും പരാതികൾ നൽകിയിട്ടുണ്ട്, 2024 ഫെബ്രുവരി 10ന് കൊച്ചി കമ്മീഷണർക്ക് അരൂർ സ്വദേശിയായ മാമു എന്നയാൾ ആണ് ഈ ഹിമാലയൻ തട്ടിപ്പ് മായ് ബന്ധപ്പെട്ട പരാതി നൽകിയത് ഇത് FIR ഇട്ട് അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് കളമശ്ശേരി പൊലീസിനും എന്നാൽ പ്രതികളുടെ ഉയർന്ന സാമ്പത്തികവും ഉന്നതതല ബന്ധങ്ങളും പരിഗണിച്ച് വെറും കുടുബ വിഷയവും സ്വത്ത് തർക്കവുമായി ചിത്രീകരിച്ച് പ്രതികളായ ഷാനവാസിനും ഭാര്യ ഷംന ക്കും വ്ലോഗറായ മുഹമ്മദ് ഷമിരിനും, ഈ തട്ടിപ്പുകളുടെ സാങ്കേതിക സൂത്രക്കാരനായ മജു കെ ഇസ്മയിലിനും മുൻകൂർ ജാമ്യം കോടതിയിൽ നിന്നും നേടിയെടുക്കാൻ അeന്വഷണ ഉദ്യോഗസ്ഥരിൽ ചിലർ വഴിവിട്ടു സഹായിച്ചതായും കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്, പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പേരിൽ കൃത്രിമമായി വ്യാജരേഖകൾ ഉണ്ടാക്കി പങ്കാളിത്വത്തിലുണ്ടായിരുന്ന കമ്പനി ഇടപാടുകൾ പ്രതികൾ രജിസ്ട്രാർ ഓഫ് കമ്പനിയെ തെറ്റിദ്ധരിപ്പിച്ച് സ്വായത്തമാക്കിയതായുള്ള ഗൗരവതരമായ കാര്യങ്ങളും ഏജൻസികൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു, കൊച്ചി കമ്മീഷണർ കൈമാറി FIR ഇട്ട് 1PC 406,420,409,468,471, 120 B34, എന്നിവ ചേർത്തു ഒരു മാസത്തിലധികം ബന്ധുക്കൾ തമ്മിലുള്ള വസ്തു തർക്കം എന്ന പേരിൽ, പോലിസ് മൂടി വക്കുകയും മാധ്യമങ്ങളിൽ നിന്ന് സംരക്ഷിച്ച് നിർത്തി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകാൻ ഒത്ത് കളിച്ച കാര്യങ്ങളും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു, ദുബായ് അടക്കം വിദേശ രാജ്യങ്ങളിലേക്ക് 250 കോടിയിലധികം രൂപ ഹവാല ഇടപാടുകളിലൂടെ എത്തിച്ച തട്ടിപ്പിനെ കുറിച്ച് കേന്ദ്ര ഏജൻസികളിൽ നിന്ന് മറച്ച് വക്കാൻ ചില പോലിസ് ഉദ്യോഗസ്ഥർ കാണിച്ച തിടുക്കവും അവർക്ക് ഈ ' ഇടപാടിലൂടെ അനധികൃതമായി ലഭിച്ച തുകകളുടെ വിവരങ്ങളും കേന്ദ്ര ഏജൻസികൾ കണ്ടെത്തിക്കഴിഞ്ഞു.
Comments (0)