അമൃതാനന്ദമയീമഠം സൗജന്യ കോവിഡ് ചികിത്സയൊരുക്കുന്നു
എസ്.കെ, കവർ സ്റ്റോറി
കൊച്ചി: കോവിഡ് 19 പ്രതിരോധിക്കാൻ സർക്കാരിനൊപ്പം അമൃതാനന്ദമയീമഠവും. കൊച്ചിയിലെ ഞാറയ്ക്കൽ അമൃതാ കമ്യൂണിറ്റി ആശുപത്രിയിൽ കോവിഡിന് സൗജന്യ ചികിത്സയൊരുക്കും. തിങ്കളാഴ്ച മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഒരെ സമയം 40 രോഗികൾക്ക് കിടത്തി ചികിത്സ നല്കാനുള്ള എല്ലാ സംവിധാനങ്ങളും ഞാറയ്ക്കൽ അമൃത സെൻ്ററിൽ ഒരുക്കിയുണ്ടെന്ന് അമൃത മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ അറിയിച്ചു.
Comments (0)