മാലിന്യ നിയന്ത്രണ നിയമം സിയാലിന് ബാധകമല്ലെ...? കോടതികളും കണ്ണടക്കുന്നുവോ...?
രവീന്ദ്രൻ കവർ സ്റ്റോറ്റി
ലോകത്തിലെ ആദ്യ സോളാർ എയർപ്പോർട്ട്, സ്വകാര്യ നിക്ഷേപത്തിൽ പടുത്തുയർത്തിയ എയർ പോർട്ട്, ദീർഘവീക്ഷണവും വികസന കാര്യത്തിൽ അമാനുഷിക കഴിവും ഉണ്ടെന്ന് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ഒരു ഐ എ, എസ്കാരനാൽ വികസിതമായ എയർ പോർട്ടെന്ന് ലോകമെമ്പാടും വായ്ത്താരി മുഴക്കി കേൾക്കുന്നവർക്ക് രോമാഞ്ചമുണ്ടാക്കുകയും ചെയ്യുന്ന കൊച്ചി ഇൻറർനാഷണൽ എയർപോർട്ടെന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സർവ്വവിധ മാലിന്യങ്ങളും സംസ്കരിക്കാൻ വേണ്ടതായ നടപടികൾ സ്വീകരിക്കാത്തതു കാരണം എയർപോർട്ടിനോടു ചേർന്നുള്ള നാട്ടുകാർ ദുരിതക്കയത്തിൽ എത്തി നില്കയാണ്.
കൃത്യമായ ചട്ടങ്ങൾ പാലിക്കാതെ സ്ഥാപിച്ചിരിക്കുന്ന സ്വീവേജ് പ്ലാൻ്റ് രണ്ട് ഷിഫ്റ്റ്, രാത്രിയും പകലും പ്രവർത്തിക്കുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും രാത്രി കാലത്ത് പോലും അസഹനീയമായ നാറ്റങ്ങളും വീടുകളിലെ കിണറുകളിൽ കക്കുസ് മാലിന്യങ്ങളിൽ നിന്നുള്ള കോളിഫോം ബാക്ടീരിയകളും നിറഞ്ഞിരിക്കയാണ് നാട്ടുകാർ പൊറുതിമുട്ടിക്കഴിഞ്ഞു അധികമാലിന്യ ജലം ഈ പദ്ധതി വരുന്നതിന് മുൻപുണ്ടായിരുന്ന ഇഷ്ടിക കളങ്ങളിൽ നിറയുന്നു. ഈ വിഷയത്തിൽ നടപടികൾ എടുക്കാൻ നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് ഉൾപ്പെടെ ഗ്രാമ പഞ്ചായത്ത് ,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ,കൊച്ചി വിമാനത്താവള എം .ഡി ,ജില്ല മെഡിക്കൽ ഓഫീസർ ,എറണാകുളം ജില്ല കളക്ടർ ,എറണാകുളം ജില്ല ഓഫിസ് മലിനീകരണ നിയന്ത്രണ ബോർഡ് ,ചെയർമാൻ മലിനീകരണ നിയന്ത്രണ ബോർഡ് ,വിമാനത്താവള ചെയർമാൻ കൂടി ആയ കേരള മുഖ്യ മന്ത്രി ,പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കേന്ദ്ര വ്യോമയാന മന്ത്രാലയം ,കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ,കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങി പല വകുപ്പുകൾക്ക് പരാതികൾ 1999 മുതൽ കൊടുത്തു എങ്കിലും നാളിതു വരെ മലിനീകരണം ഇല്ലാതാക്കാൻ ആയിട്ടില്ല.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എയർപോർട്ടിനു അനുകൂലമായി പ്രവർത്തിക്കുന്നതിനും എതിരെ പലപ്പോഴും പരാതികൾ നൽകിയിട്ടും ഉണ്ട് . വിഷയം വിജിലൻസ് ന് പരാതിയും കൊടുത്തിട്ടുണ്ട് . അതേ തുടർന്ന് 2000ൽ കേരള ഹൈകോടതിയിൽ ഒരു op ഫയൽ ചെയ്യുകയും (Op 3082/2000) Nedumbassery Grama Panchayat നോട് ആറു ആഴ്ചക്കുള്ളിൽ നടപടികൾ എടുക്കാനും വിധിച്ചിരുന്നു .എന്നാൽ പഞ്ചായത്ത് നടപടികൾ സ്വീകരിക്കാത്തത് മൂലം വിധി നടപ്പാക്കാൻ ഹൈ കോടതിയിൽ വീണ്ടും 2010 , 2012 ൽ റിട്ട് ഹർജി ( wpc 27314 & 9128)നൽകിയെങ്കിലും നാളിതുവരെ വിധി പുറപ്പെടുവിക്കാതെ ഇരിക്കുന്ന സ്ഥിതിയിൽ ആണ്.
ഇതിനിടയിൽ സീവേജ് പ്ലാന്റ് ദുർഗന്ധം ,ശബ്ദ മലിനീകരണം,സീപേജ് ,discharge of untreated sewage water from airport STP എന്നിവ ആയും പരാതി നൽകി .വിവരാവകാശ നിയമം വഴി നൽകിയ അപേക്ഷയിൽ എയർപോർട്ട് സീവേജ് പ്ലാന്റ് പ്രവർത്തിക്കാൻ നെടുമ്പാശ്ശേരി പഞ്ചായത്ത് അനുമതി നൽകിയിട്ടില്ല എന്നും ,അത് പോലെ മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ മറുപടി സ്ഥാപന അനുപതി /consent letter നല്കിയിട്ടില്ല എന്നും , പക്ഷേ എന്നിരുന്നാലും എല്ലാ വിധ മാലിന്യ നിയന്ത്രണ നിയമങ്ങൾ കാറ്റിൽ പറത്തി വിമാത്താവള അധികാരികൾ സീവേജ് പ്ലാന്റ് പ്രവർത്തിപ്പിച്ചു വരുന്നു .ഒരു സർക്കാർ സംവിധാനങ്ങളും നടപടി സ്വീകരിക്കുകയും ചെയ്യുന്നില്ല.
ലോകത്തിലെ ആദ്യ സോളാർ എയർപോർട്ടിൽ മാലിന്യ സംസ്കരണം എല്ലാ വിധ നിയമങ്ങള്ക്കും എതിരായിട്ട് ആണ് പ്രവർത്തിക്കുന്നത് .എയർപോർട്ടിൽ വന്നു പോകുന്നവർക്ക് തദ്ദേശവാസികളുടെ ജീവിത പ്രതിസന്ധികൾ ഒന്നും തന്നെ അറിയുന്നില്ല, വിമാനത്താവള പദ്ധതികൾക്ക് ഭൂമി വിട്ടു കൊടുത്ത നൂറ് കണക്കിന് ആളുകൾ പലവിധ കാര്യങ്ങളിലായ് പറ്റിക്കപ്പെട്ടിരിക്കയാണ്, ഇവിടെ നടക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ കവർ സ്റ്റോറി, ഇൻവെസ്റ്റിഗേഷൻ ടീം പുറത്ത് കൊണ്ട് വരികയാണ്.
ഈ വിമാനത്താവളത്തെ ഉപയോഗിച് നടത്തുന്ന രാജ്യ വിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾ, കള്ളക്കടത്തകൾ, അതിന് കുട്ട് നില്ക്കുന്ന യൂണിയൻ നേതാക്കൻമാർ എന്നിവരുടെ വിവരങ്ങൾ പുറത്ത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
Comments (0)