കാർഷികാവശ്യത്തിനുള്ള യൂറിയ പ്ലൈവുഡ് കമ്പനിക്കാർ ദുരുപയോഗം ചെയ്യുന്നു., സർക്കാരുകൾക്ക് നികുതിയിനത്തിൽ കോടാനുകോടി നഷ്ടം

കാർഷികാവശ്യത്തിനുള്ള യൂറിയ പ്ലൈവുഡ് കമ്പനിക്കാർ ദുരുപയോഗം ചെയ്യുന്നു., സർക്കാരുകൾക്ക് നികുതിയിനത്തിൽ കോടാനുകോടി നഷ്ടം

കൊച്ചി: കേന്ദ്ര സർക്കാർ കോടിക്കനു് രൂപ സബ്സിഡി അനുവദിച്ച് രാജ്യത്തെ കൃഷിയെയും കർഷകരെയും സംരക്ഷിക്കാനും കാർഷിക മുന്നേറ്റങ്ങൾക്കുമായി കോടാനുകോടി രൂപ സബ്സിഡി അനുവദിച്ച് വിപണിയിലൂടെയും സർക്കാരിൻ്റെ വിവിധ സംവിധാനത്തിലൂടെയും കർഷകരിലേക്ക് എത്തിക്കുന്ന യൂറിയ വ്യവസായ ആവശ്യങ്ങൾക്ക് പ്രത്യേകിച്ചും കേരളത്തിൽ പെരുമ്പാവൂർ മേഖലയിൽ പ്ലൈവുഡ് വ്യവസായത്തിന് ഉപയോഗപ്പെടുത്തുന്നതിനാൽ സബ്സിഡി ഇനത്തിൽ നൽകുന്ന കോടിക്കണക്കിന് രൂപയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കിട്ടേണ്ട വൻ നികുതികളും,, അശാസ്ത്രീയമായ യൂറിയ ഉപയോഗം മൂലം പാരിസ്ഥിതിക ആഘാതങ്ങളും ഉണ്ടാകുന്നു. കൃഷി ആവശ്യത്തിലേക്ക് 10 രൂപ മുതൽ 12 രൂപ വരെ വില വരുന്ന യൂറിയയാണ് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നത് ഇതിന് വിപണിയിൽ 45 രൂപ മുതൽ മുകളിലേക്ക് വരും, ഏകദേശം 4000 ടൺ മുതൽ 7,000 ടൺ വരെ കാർഷിക വശ്യത്തിനുള്ള യൂറിയ പ്ലൈവുഡ് കമ്പനികൾ ഇങ്ങനെ ദുരുപയോഗം ചെയ്യുന്നുണ്ട്, ഇത് രാജ്യത്തെ കാർഷിക സമ്പത്ത് വ്യവസ്ഥ തകർക്കുന്നതും, നികുതി വെട്ടിപ്പിലൂടെ സർക്കാരിന് ലഭിക്കേണ്ട തുകകളിലും നടത്തുന്ന വെട്ടിപ്പ് അടക്കമുള്ള രാജ്യദ്രോഹപ്രവർത്തനങ്ങൾ നടത്തി കൊണ്ടിരുന്നിട്ടും പോലീസ്, നികുതി വകുപ്പ്, ഗതാഗത വകുപ്പ്, പരിസ്ഥിതി വകുപ്പ്, ആരോഗ്യ വകുപ്പ്, മുതലായ വിഭാഗങ്ങളിലെ ചില ഉദ്യോഗസ്ഥർ കൂട്ടായ് ഈ മാഫിയക്ക് വേണ്ടി എല്ലാ ഒത്താശകളും ചെയ്തു കൊണ്ടിരിക്കുന്നു. അതിർത്തിയിൽ കൂടി കടന്നു വരുന്ന യൂറിയ ചരക്കു വാഹനങ്ങളിൽ നിന്നും പോലീസ്, നികുതി വകുപ്പ്, ഗതാഗത വകുപ്പ് എന്നീ വിഭാഗങ്ങൾ കൃത്യമായ (പടി) കൈക്കൂലി വാങ്ങിയാണ് യൂറിയ വാഹനങ്ങൾ കടത്തിവിടുന്നത് വഴി നീളെ ഹൈവേയിലെ നികുതി പരിശോധകരും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നേർച്ച പണവും വാങ്ങുന്നുണ്ട്, പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള ഒരു മാഫിയ ആണ് ഈ യൂറിയ കത്തിൻ്റെ പുറകിൽ പ്രാദേശികമായും സംസ്ഥാന തലത്തിലും രാഷ്ട്രീയ പാർട്ടികൾക്കും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്കും ഇതിൻ്റെ ലാഭവിഹിതം കിട്ടുന്നുണ്ട് പെരുമ്പാവൂർ മേഖല തങ്ങളുടെ ടെറിട്ടറി ആയി കരുതുന്ന ഒരു സംഘടനയാണ് ഇതിനെ നിയന്ത്രിക്കുന്നത് എന്നതിനാൽ കിട്ടുന്ന നക്കാപ്പിച്ച വാങ്ങി മിണ്ടാതിരിക്കുക എന്നതാണ് ഇതിന് ഉത്തരവാദപ്പെട്ട ചില ഉദ്യോഗസ്ഥർ സ്വീകരിക്കുന്ന നയം, കർഷകർക്ക് 60 രൂപ വിലവരുന്ന യൂറിയ കേ ന്ദ്ര സർക്കാർ 6 രൂപ നിരക്കിലാണ് സബ്സിഡി അടിസ്ഥാനത്തിൽ നൽകുന്നത് ഇത് ഇടനിലക്കാരിൽ നിന്ന് 14 മുതൽ 17 രൂപ വരെ നൽകിയാണ് കളക്റ്റ് ചെയ്യുന്നത് എന്നിട്ട് പ്ലെവുഡ് കമ്പനിക്കാർക്ക് 45 - മുതൽ 60 രൂപ വരെ നിരക്കിൽ നൽകുന്നു. ഇതു വഴി കേ ന്ദ്ര സർക്കാർ നൽകുന്ന ഭീമമായ സബ്സിഡി തുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കിട്ടേണ്ട വൻനികുതി തുകയും നഷ്ടമാകുന്നു.കൂടാതെ കാർഷിക വികസനവും ഉത്പാദനവും വെറും ജലരേഖകള കാക്കുകയും ചെയ്യുന്നു. അതായത് 40 x 7ടണ്ണിന് മാത്രം 250 കോടി രൂപയും അതിൻ്റെ കൂടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കിട്ടേണ്ടGSTകളും നഷ്ടമാകുന്നു. കേരള സർക്കാർ ഈ യൂറിയയുടെ നികുതി മാത്രം പിരിച്ചാൽ ഇപ്പോൾ അധികമായി മദ്യപൻമാരിൽ നിന്ന് പിഴിയുന്ന മദ്യനികുതി വരെ ഒഴിവാക്കാം ഇപ്പോൾ ഈടാക്കുന്ന മദ്യ നികുതിയുടെ ഇരട്ടി നിയമപ്രകാരം വസൂലാക്കാം എന്ന് സാരം, സംസ്ഥാന സർക്കാരിൻ്റെയും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെയും അലംഭാവം മൂലം കേന്ദ്രത്തിനും കേരളത്തിനും 300 കോടിയാണ് ഒരു മാസം നഷ്ടമാകുന്നത്, പ്രത്യേകം മനസിലാക്കേണ്ടത് 2250 രൂപക്ക് കാർഷിക വികസനത്തിനും കർഷകൻ്റെ ജീവിത സൂചിക ഉയരാനും കേന്ദ്ര സർക്കാർ നൽകുന്ന സബ്സിഡി ഉപയോഗപ്പെടുത്തുന്നത് കള്ളക്കടത്തുകാരും കരിഞ്ചന്തക്കാരും വിശ്വംസക പ്രവർത്തനം കയ്യാളുന്നവരുമാണെന്സാരം, സർക്കാർ മുദ്രവച്ച ചാക്കുകളിൽ കൊണ്ട് വരുന്ന യൂറിയ പെരുമ്പാവൂരുള്ള ഒരു ഗോഡൗണിൽ വച്ചാണ് സാധാരണ ചാക്കുകളിലാക്കി പ്ലൈവുഡ് വ്യവസായികൾക്ക് നൽകി രാജ്യത്തെ സമ്പത്ത് വ്യവസ്ഥ തകരാറിലാക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നത്'അടിസ്ഥാന തലത്തിലുള്ള ഉദ്യോഗസ്ഥർ ഈ മാഫിയകളുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടാൽ മുകളിൽ നിന്നുള്ള ഉദ്വോഗസ്ഥർ യാതൊരു പിന്തുണയും നൽകുകയുമില്ല,, കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ പ്രാദേശിക നേതാക്കൻമാർ മുതൽ എല്ലാ ഈർക്കിലി പാർട്ടികൾക്കും ഇതിൻ്റെ പങ്ക് ലഭിക്കുന്നുണ്ട്,, ഗുജറാത്തിലെ നാഷണൽ ഫെർട്ടിലൈസേഷൻ,, ഇന്ത്യൻ പൊട്ടാഷ്, ഇറക്കുമതി ചെയ്യുന്ന യൂറിയ മുതലായ സാധ്യതകൾ ഉണ്ടെങ്കിലും വളരെ വില കുറച്ച് കിട്ടുന്ന സബ്സിഡി ഭാഗമായുള്ള വയാണ് ഈ മേഖലകളിൽ വ്യവസായിക ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത്, നികുതി വകുപ്പിൻ്റെയും കൃഷി വകുപ്പിൻ്റെയും ഇൻറലിജൻസ് വിഭാഗവും, എൻഫോഴ്സ്മെൻ്റ് വിഭാഗവും വെറും നോക്കുകുത്തികളായ് നഗരപാതകളിൽ നിലയുറപ്പിച്ച് നികുതി വെട്ടിപ്പ് നടത്തുന്ന ഈ മാഫിയകളെ കണ്ടു കണ്ണടക്കുന്നതു കൊണ്ട് രാജ്യത്തിന് ഉണ്ടാകുന്ന നഷ്ടം ഭീമമാണ്, രാജ്യദ്രോഹവും, പാരിസ്ഥിതി ദോഷമൊന്നും ഈ ഉദ്യോഗസ്ഥർക്ക് വിഷയമല്ല, കർഷകർക്ക് ലഭിക്കേണ്ടതായ സബ്സിഡിവളം ഇങ്ങനെ അന്യാധീനപ്പെടുന്നതിൽ കൃഷിയുടെ ആവശ്യം അറിയാത്ത കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്കും, നികുതി വകുപ്പിനും വിഷയമല്ല