ആയുർവേദത്തിൻ്റെ മറവിൽ ലൈംഗികവ്യാപാരം, ഫോർട്ട് കൊച്ചി, അനാശ്യാസ കേന്ദ്രമായി മാറിയോ?

ആയുർവേദത്തിൻ്റെ മറവിൽ ലൈംഗികവ്യാപാരം, ഫോർട്ട് കൊച്ചി, അനാശ്യാസ കേന്ദ്രമായി മാറിയോ?
കൊച്ചി: ആയുർവേദ ചികിത്സയുടെ മറവിൽ ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് വൻതോതിൽ ലൈംഗികവ്യാപാരവും മയക്കുമരുന്നു ഇടപാടുകളും നടന്നിട്ട് ഇതൊക്കെ സാധാരണമല്ലെ എന്ന നിലപാടിലാണ് അധികാരികൾ ഹോം സ്റ്റേകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു ഇടപാടുകളും മാംസ വ്യാപാരങ്ങളും നടക്കുന്നത്, ആഭ്യന്തര ടൂറിസ്റ്റുകളുടെ മറവിൽ ത്സാർഖണ്ട്, അസം, ഒറീസ്സ ബീഹാർ എന്നിവിടങ്ങൾ ഉൾപ്പെടെയുള്ള അന്യസംസ്ഥാന തൊഴിലാളികളും അനാശാസ്യ പ്രവർത്തനങ്ങൾക്കും മയക്ക് മരുന്ന് ഇടപാടുകൾക്കുമായി നിരന്തരം ഇവിടെ സന്ദർശകരാണ്, നേപ്പാൾ, യു.പി, മിസോറാം, മണിപ്പൂർ മുതലായ സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികളെ കൊണ്ട് വന്ന് വ്യഭിചാരശാലകൾ പ്രവർത്തിപ്പിക്കുന്നത് പരസ്യമായാണ്, മയക്കുമരുന്നിടപാടുകളിലും ലൈംഗികവ്യാപാരങ്ങളിലും വിദ്യാർത്ഥികൾ മുതൽ വീട്ടമ്മമാർ വരെ ഇതിൽ അറിഞ്ഞും അറിയാതെയും പങ്കാളികളാകുന്നു ,സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന വീട്ടമ്മമാരെയും സാമൂഹ്യ മാധ്യമങ്ങൾ വഴി ചതിയിൽപ്പെടുത്തി കൊണ്ട് വരുന്ന വിദ്യാർത്ഥികളും ഇതിൻ്റെ ഇരകളാണ് ഒട്ടു മിക്ക ഹോം സ്റ്റേകളും ചില പ്രാദേശിക ഗുണ്ടാ മാഫിയകൾക്ക് സംരക്ഷണ വിഹിതമായി ഹഫ്ത നൽകിയാണ് പ്രവർത്തിക്കുന്നത് ചിലപോലീസ്, എക്സെസ് ഉദ്യോഗസ്ഥർ അവർക്ക് കിട്ടുന്ന വിഹിതം വാങ്ങി ഇവിടെ നടക്കുന്ന നിയമ ലംഘനങ്ങൾക്ക് നേരെ കണ്ണടക്കുന്നത് നിവൃത്തികേടുകൊണ്ടാണ് ഇവിടുത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തിച്ചാൽ ഉള്ള ജോലി നഷ്ടപ്പെടുമെന്ന ഭയത്താലാണ്, കാരണം ഭരണ സിരാ കേന്ദ്രങ്ങൾ നിയന്ത്രിക്കുന്നത് ഈ മാഫിയ സംഘങ്ങളാണ് ഇവിടെ അവർക്കായ് പോലീസും കോടതിയും സമാന്തര സംവിധാനങ്ങളായ് പ്രവർത്തിക്കുന്നുണ്ട്, കൃത്യമായ രേഖകളില്ലാതെയും വിസാ കാലാവധി കഴിഞ്ഞ വരുമായ വിദേശികൾ ഇവിടെ തങ്ങുന്നുണ്ടെന്ന് നാട്ടുകാർ തന്നെ ആരോപിക്കുന്നു.