കോവിഡ് അതിജീവനം ഡോക്യുമെൻ്റി
കോ വിഡ് 19 ഒരു മഹാമാരി യാണെന്നും വളരെ കനത്ത ജാഗ്രത അനിവാര്യമാണെന്നുമുള്ള സന്ദേശവുമായി അതിജീവനം ഡോക്യുമെൻ്റി. അഴിയൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർ ത്ഥി അഭിരാം കൃഷ്ണയാണ് ഹ്വസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത് മൂന് മിനുട്ട് ദൈർഘ്യമുള്ള ചിത്രം അയൽ ജില്ലയിൽ നിന്ന് ഒരാൾ നമ്മുടെ വീട്ടിലേക്ക് വന്നാൽ എങ്ങിനെ സ്വീകരിക്കണമെന്ന് ചിത്രീകരിച്ചിരിക്കുന്നു. കൈ കഴുകി കുളി കഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കണമെന്ന് രസകരമായാണ് പറയുന്നത്.
എഴുത്തുകാരനും നാടക പ്രവർത്തകനുമായ സോമൻ ചെബേത്ത് ഓൺലൈൻ പ്രകാശനം നടത്തി.അഭിനവ് കൃഷ്ണ, ശശിക ളരിയേൽ, രാധ അമ്മ, വിനോദ് എന്നിവർ അഭിനയിച്ച ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. പതിയാരക്കരയിലെ വിനോദ് മാസ്റ്റരുടെയും സ്മിതയുടെയും മകനാണ് അഭിരാം. സ്വന്തമായി മാസ്ക് നിർമ്മിച്ച് അയൽ വീടുകളി ലൊക്കെ വിതരണം ചെയ്യുന്നുമുണ്ട് അഭിരാം കൃഷ്ണ
Comments (0)