. " BERSAATH ",Vocal For Local " ജനകീയമാകുന്നതോടൊപ്പം വിപണികളും കീഴടക്കി മുന്നേറുന്നു, ഭാരതത്തിൻ്റെ പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വയം പര്യാപ്തമായതും സമ്പത് സമൃദ്ധിയായ ഓരോ ഭവനവും, ഗുണമേന്മയുള്ള ഉത്പന്നം നിർമിച്ച് വിപണി കീഴടക്കുന്ന ഓരോ സ്വയംതൊഴിൽ സംരഭങ്ങളും, ചെറുകിട വ്യവസായ യൂണിറ്റുകളും ഭാവി ഭാരതത്തിൻ്റെ ഉപഭോക്തൃ സംസ്കാരത്തിന് പുതിയ ദിശാബോധം നൽകുമെന്ന തിരിച്ചറിവിലൂടെ രാജ്യത്തിൻ്റെ അഭിമാനമായ "ആത്മനിർഭർ പദ്ധതി പ്രകാരം കേരളത്തിൽ 2020 ജൂലായിൽ പ്രവർത്തനമാരംഭിച്ച കൂട്ടായ്മ ഇതുവരെ 300-ലധികം അംഗങ്ങൾ പങ്കാളികളായ് സംസ്ഥാനത്തിൻ്റെ വിവിധ ഇടങ്ങളിൽ ഗ്രാമ-നഗര-വ്യത്യാസമില്ലാതെ ഓരോ വീടുകളിലും, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ വിപുലമായ വിപണിയുടെ ശൃംഗല വ്യാപിപ്പിച്ചു കഴിഞ്ഞു, മൾട്ടിനാഷണൽ കമ്പനികളുടെ ഉത്പന്നങ്ങളേക്കാൾ സാധാരണക്കാർ വരെ ഈ ഉത്പന്നങ്ങൾ അവരുടെ വീടുകളിലേക്ക് വാങ്ങുന്നതുമൂലം ഓരോ സ്വയംസംരഭകരെയും പ്രോത്സാഹിപ്പിക്കുക വഴി രാഷ്ട്ര നിർമാണത്തിൽ തങ്ങൾക്കും പങ്കാളികളാകാൻ സാധിക്കുന്നു എന്ന അഭിമാനത്തോടെയാണ്, അവശ്യമുള്ള വസ്തുക്കൾ സംരഭകനോട് നേരിട്ട് ആവശ്യപ്പെടാനും കൃത്യമായ സമയത്ത് ഹോം ഡലിവറിയായ്പ്പോലും അവ ലഭ്യമാകുന്നു എന്നത് ഉത്പാദകനും ഉപഭോക്താവിനും നേരിട്ട് സംവദിക്കാനും ഉത്പന്നത്തിൻ്റെ മികവ് നേരിട്ടറിയാനും സാധിക്കുന്നു എന്നതാണ്, അതിലൂടെ തങ്ങളുടെ കൈയിലെത്തുന്ന, തങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ മായം ലവലേശം പോലുമില്ലെന്നും, പ്രിസർവേറ്ററുകൾ എന്ന ഓമനപ്പേരിൽ പോലും ഭക്ഷ്യ വിഷം തങ്ങളുടെ കുടുംബത്തിലും ശരീരത്തിലും എത്തുന്നില്ല എന്നു റപ്പാക്കാനും സാധിക്കുന്നു. അതിനാൽ നൽകുന്ന പൈസയുടെ മൂല്യം ഉറപ്പാക്കാൻ സാധിക്കുന്നു. ഈ പദ്ധതി രാജ്യത്ത് നല്ലൊരു ഉപഭോക്തൃ സംസ്കാരത്തിന് തുടക്കം കുറിച്ചതോടൊപ്പം സ്വയംതൊഴിൽ സംരഭകത്വർക്കും, ചെറുകിട ഉത്പാദകർക്കും ചെറുകിട കർഷകർക്കും പുതിയ ദിശാബോധം സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്," ബർസാത്ത്, വോക്കൽ ഫോർ ലോക്കൽ, എൻ്റർപ്രിണറേഴ്സ്, " ഫോറത്തിൻ്റെ സ്ഥാപകയും ചെയർ പേഴ്സണുമായ ശ്രീമതി C, V, സജിനിയുടെ നേതൃത്വത്തിൽ കേരളത്തിലാകമാനം പ്രവർത്തനം തുടരുന്ന ഈ സംരംഭം സ്ത്രീ ശാക്തീകരണത്തിൻ്റെ ഉത്തമോദാഹരണമാണെന്നും ഈ സംരഭക ശ്രേണി വിപുലമാകുന്നതോടൊപ്പം ഓരോ വീട്ടമ്മമാർക്കും ഈ വിപണന ഉപഭോക്തൃ മേഖലകളിൽ പങ്കാളികളാകാൻ പുതിയ പദ്ധതികളുടെ രൂപരേഖകളുമായി തയ്യാറെടുക്കുകയാണ് ശ്രീമതി സി.വി. സജിനി.
Comments (0)