തദ്ദേശത്തിൽ ഇടതു മുന്നേറ്റം, യു.ഡി.എഫിന് തിരിച്ചടി, എൻ.ഡി.എ നില മെച്ചപ്പെടുത്തി.
അന്വേഷണങ്ങളും ആരോപണങ്ങളും മുങ്ങാത്ത ഇടതുമുന്നണിക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ മാറ്റ് വിജയം.സംസ്ഥാന സർക്കാരിനെതിരായ വിവാദങ്ങലിളിലൂന്നി തെരഞ്ഞെടുപ്പ് നേരിട്ട യു.ഡി.എഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല.അവകാശവാദം സാധുകരിക്കുന്ന വിജയം മനപ്പായസമാണെങ്കിലും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ കഴിഞ്ഞ തവണത്തേക്കാൾ മെച്ചപ്പെടുത്തി. യു.ഡി.എഫിന് പുറത്തായ കേരള കോൺഗ്രസ് എം. ജോസ് കെ. മാണി വിഭാഗം എൽ.ഡി.എഫിന് കൂടുതൽ നേട്ടം സമ്മാനിച്ചപ്പോൾ പി.ജെ ജോസഫ് വിഭാഗത്തിന് സ്വന്തം തട്ടകങ്ങളിൽ പോലും കാലിടറി.
Comments (0)