കോവിഡ് രോഗികളുടെ വീടിനുപുറത്ത് നോട്ടീസ് പതിക്കരുത്:സുപ്രീംകോടതി
ന്യൂഡൽഹി: ദുരന്ത നിവാരണ നിയമത്തിൽ കൃത്യമായി നിഷ്കർഷിച്ചിട്ടില്ലാത്ത പക്ഷം കോവിഡ് രോഗികളുടെ വീടിനുപുറത്ത് നോട്ടീസ് പതിക്കരുത് എന്ന് സുപ്രീംകോടതി.മാനസിക ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഈ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് നടപടി.കേന്ദ്രം ഇത്തരത്തിലൊരു നടപടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത്തരത്തിൽ നടപടി സ്വീകരിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ആർ. സുഭാഷ് ഷെഡ്‌ഡി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.കോവിഡ് രോഗികളുടെ പേരും വിലാസവും ഹൗസിംഗ് സൊസൈറ്റികൾ, പ്രസിഡന്റ് അസോസിയേഷൻ എന്നിവരടക്കമുള്ളവർക്ക് കൈമാറുന്നത് രോഗികളുടെ സ്വകാര്യതയ്ക്കുള്ള മൗലിക അവകാശത്തിനുമേലുള്ള ഗുരുതരമായ കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഹർജി അത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ അനുവദിക്കരുതെന്നും ഇതുസംബന്ധിച്ചുള്ള സംസ്ഥാനങ്ങളുടെ ഉത്തരവുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.രോഗികളുടെ വിവരങ്ങൾ വെളിപ്പെടുത്താനാവശ്യപ്പെടുന്ന ഒരു നിയമവും നിലവിൽ ഇല്ലെന്നും എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിധി.
Comments (0)