യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ കോവിഡ് വാക്സിനേഷൻ തുടങ്ങി
റോം: കോവിഡ് പ്രതിരോധ വാക്സിൻ കുത്തിവെപ്പിന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ തുടക്കമായി. മുൻഗണനാക്രമം അനുസരിച്ചാണ് വാക്സിൻ നൽകുന്നത്. ഫൈസർ ബയോട്ടിക്കിന്റെ വാക്സിനാണ് 27 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും ഉപയോഗിക്കുന്നത്.ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൗരന്മാർ, ഭരണകർത്താക്കൾ, സുപ്രധാന രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവർക്ക് ആണ് വാക്സിനെ ആദ്യ ഡോസ് നൽകിയത്. വാക്സിൻ എടുത്തവർക്ക് ആർക്കും ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് യൂറോപ്പ്യൻ യൂണിയൻ അറിയിച്ചു. റൊമാനിയയിൽ മിഹായേല എയ്ഞ്ചൽ എന്ന നഴ്സിന് ആണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഇറ്റലിയിലും വാക്സിനേഷൻ പ്രവർത്തനങ്ങൾ ഊർജിതമാക്കി.രാജ്യത്ത് ആദ്യം കോമഡി റിപ്പോർട്ട് ചെയ്ത പലൻ സാനിയിലേക്ക് വാക്സിനേഷന് തുടക്കമായത്. ഫൈസർ വാക്സിൻ ഉപയോഗത്തിന് അംഗീകാരം നൽകിയതായി കഴിഞ്ഞ ആഴ്ച ഇ. യു കമ്മീഷൻ ഉർസുല ഫോൺ ഡോക്ടർ ഡെർ അറിയിച്ചിരുന്നു.
Comments (0)