മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ വീഴ്‌ച: സെക്ഷന്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്‌തു
തിരുവനന്തപുരം: പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്തിയതില്‍ ഗുരുതര വീഴ്‌ചവരുത്തിയതിനു കേരള സര്‍വകലാശാലയിലെ സെക്‌ഷന്‍ ഓഫീസര്‍ വി. വിനോദിനെ അന്വേഷണവിധേയമായി വൈസ് ചാന്‍സലര്‍ സസ്‌പെന്‍ഡ് ചെയ്‌തു. വിനോദ് കൈകാര്യം ചെയ്‌ത ഫയലുകള്‍ വിശദമായി പരിശോധിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.എന്‍. ഗോപകുമാറിനെ ചുമതലപ്പെടുത്തി. പോലീസ് നടപടികള്‍ സ്വീകരിക്കാന്‍ രജിസ്‌ട്രാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.



Author Coverstory


Comments (0)