തിരുവനന്തപുരം മെഡി. കോളേജില്‍ വൃക്ക മാറ്റ ശസ്ത്രക്രിയ ഉടന്‍ തുടങ്ങുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പുനരാരംഭിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ശസ്ത്രക്രിയ വേണ്ടവരെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തുവെന്ന പരാതി കിട്ടിയാല്‍ അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ആശുപത്രി സൂപ്രണ്ടും അടക്കമുള്ളവര്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും വൃക്കമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ പുനരാരംഭിക്കാന്‍ യൂറോളജി വിഭാഗം മേധാവി തയാറായിരുന്നില്ല.
ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളോട് സ്വകാര്യ ആശുപത്രികളിലേക്ക് പോകാന്‍ പോലും നിര്‍ദേശം നല്‍കി. മരണാനന്തര അവയവദാനം വഴി ആശുപത്രിക്ക് ലഭിച്ച വൃക്കകള്‍ പോലും വേണ്ടെന്ന് എഴുതിക്കൊടുത്ത യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റിക്കെതിരെ ആശുപത്രി അധികൃതര്‍ തന്നെ രംഗത്തെത്തിയിരുന്നു.
കൊവിസിന്‍റെ കൂടി സാഹചര്യത്തില്‍ നിര്‍ത്തിവച്ച ശസ്ത്രക്രിയകള്‍ ഉടന്‍ തുടങ്ങും. സ്വകാര്യ മേഖലയില്‍ ചികില്‍സ തേടിയവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ഫെബ്രുവരിയോടെ ശസ്ത്രക്രിയകള്‍ വീണ്ടും തുടങ്ങാനാണ് നീക്കമെന്ന് ആശുപത്രി അധികൃതരും അറിയിച്ചു.



Author Coverstory


Comments (0)