പ്രളയ സെസ് ജൂലൈ വരെ മാത്രം; സാധനങ്ങളുടെയും സേവനങ്ങളുടെയും വില കുറയും
തിരുവനന്തപുരം: പ്രളയ സെസ് 2021 ജൂലൈയില്‍ അവസാനിക്കും. 2018 ലെ പ്രളയത്തിെന്റ സാഹചര്യത്തിലാണ് ഒരുശതമാനം പ്രളയ സെസ് രണ്ടുവര്‍ഷത്തേക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ എല്ലാ സാധനങ്ങളുടെയും സേവനങ്ങളുടെയും നിരക്കില്‍ ഒരു ശതമാനം കുറവ് വരും. വാഹനങ്ങളുടെ വിലയിലും ഇത് വന്‍ കുറവ് വരുത്തും.
ഏറക്കുറെ എല്ലാ സാധനങ്ങള്‍ക്കും നിലവില്‍ സെസ് ഉണ്ട്. 2000 കോടി രൂപ സെസ് ആയി പിരിക്കാനാണ് ലക്ഷ്യമിട്ടത്. 12, 18, 28 ശതമാനം വീതം ജി.എസ്.ടി നിരക്കുള്ള എല്ലാ ഉല്പന്നങ്ങള്ക്കും സെസ് ഉണ്ട്. ജി.എസ്.ടി ഇല്ലാത്തതിനും അഞ്ച് ശതമാനം ഉള്ളതിനും സെസ് ഒഴിവാക്കിയിരുന്നു. മൂന്ന് ശതമാനമുള്ള സ്വര്‍ണത്തിനും വെള്ളിക്കും കാല് ശതമാനം സെസ് ഉണ്ടായിരുന്നു.
സെസ് ഇല്ലാതാകുന്നതോടെ ഒരു പവന് സ്വര്‍ണത്തിന് 90 രൂപവരെ കുറയും. അഞ്ച് ലക്ഷം രൂപ വിലയുള്ള കാറിന് 5000 രൂപ കുറയും. ഗൃഹോപകരണങ്ങള്‍, വാഹനങ്ങള്‍, നിര്‍മാണമേഖലയിലെ ഉല്പന്നങ്ങള് തുടങ്ങിയവക്കെല്ലാം ഇതിെന്റ ഭാഗമായി ഒരു ശതമാനം വില കുറയും.
ഇളവുകള്‍, ആശ്വാസ നടപടികള്‍
എല്‍.എന്‍.ജി-സി.എന്‍.ജി എന്നിവയുടെ വാറ്റ് നികുതി തമിഴ്നാടിന് തുല്യമായി അഞ്ച് ശതമാനമായി കുറയ്ക്കും. നിലവില്‍ 14.5 ശതമാനമാണ്. സിറ്റി ഗ്യാസ് പദ്ധതിക്കും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നികുതി ഇളവ് സഹായകമാകും. 166 കോടിയുെട വരുമാനനഷ്ടം.
ഇ-വാഹന ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവക്ക് ആദ്യത്തെ അഞ്ചുവര്‍ഷം 50 ശതമാനം മോട്ടോര്‍ വാഹനനികുതിയില്‍ ഇളവു നല്‍കും.
കേരള ഓട്ടോമൊബൈല്‍സ് ഉല്പാദിപ്പിക്കുന്ന 10000 ഇ-ഓട്ടോറിക്ഷകള്‍ക്ക് 25,000-30,000 രൂപ സബ്സിഡി
പാലിയേറ്റീവ് സ്ഥാപനങ്ങളുടെ പേരില്‍ രജിസ്റ്റര്‍ െചയ്ത് ആവശ്യത്തിനുമാത്രം ഉപയോഗിക്കുന്ന വാഹനങ്ങളെ വാഹന നികുതിയില്‍നിന്ന് ഒഴിവാക്കും.
2014 ഏപ്രില്‍ മുതല്‍ രജിസ്റ്റര്‍ ചെയ്ത 15 വര്‍ഷ ഒറ്റത്തവണ നികുതിക്ക് പകരം അഞ്ചുവര്‍ഷ നികുതി അടച്ച മോേട്ടാര്‍ ക്യാബുകള്‍ക്കും ടൂറിസ്റ്റ് മോേട്ടാര്‍ ക്യാബുകള്‍ക്കും നികുതിയും പലിശയും 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും.
പൂട്ടുകയും പിന്നീട് തുറക്കുകയും ചെയ്ത ബാര്‍ േഹാട്ടലുകള്ക്ക് നല്കിയ നികുതി ഇളവ് 2020 ഡിസംബര്‍ 31 വരെയുള്ള കുടിശ്ശികക്കുകൂടി ബാധകമാക്കി. കോവിഡ് പരിഗണിച്ചാണിത്. അടുത്ത ജൂണ്‍ 30നകം അപേക്ഷ നല്‍കണം. ജൂലൈ 31നകം തുക അടയ്ക്കണം.
14-15 വര്‍ഷം ലൈസന്‍സ് നഷ്ടപ്പെട്ട ബാര്‍ ഹോട്ടലുകള്‍ക്ക് കോമ്ബൗണ്ട് നികുതി നല്കുന്നതില് അനുവദിച്ച ഇളവ് 15-16 ല്‍ ലൈസന്‍സ് നഷ്ടപ്പെട്ടവര്‍ക്കുകൂടി ബാധകമാക്കി.
വ്യവസായ വികസനത്തിന് ഭൂമി ഇടപാടുകള്‍ക്ക് സ്റ്റാമ്ബ് ഡ്യൂട്ടി കുറയ്ക്കും. കെ.എസ്.െഎ.ഡി.സി, കിന്‍ഫ്ര, സിഡ്കോ, ഡി.െഎ.സി, വ്യവസായ വികസന സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ എന്നിവയുടെ പാര്‍ക്കുകളുടെയും പ്ലോട്ടുകളുടെയും ഷെഡുകളുടെയും പാട്ടം, വില്പന, ഉപ പാട്ടം, പൂര്‍ണ വില്പന എന്നിവയുടെ ഭൂമി ഇടപാടുകള്‍ക്ക് സ്റ്റാമ്ബ് ഡ്യൂട്ടി നാല് ശതമാനമായും രജിസ്ട്രേഷന് ഫീസ് ഒരു ശതമാനമായും കുറക്കും.
25 കോടി വരുമാനനഷ്ടം. നിലവില്‍ സ്റ്റാമ്ബ് ഡ്യൂട്ടി എട്ട് ശതമാനവും ഫീസ് രണ്ട് ശതമാനവും.
പുതിയ വ്യവസായ നിക്ഷേപങ്ങള്‍ക്ക് ആദ്യ അഞ്ചുവര്‍ഷം വൈദ്യുതി നിരക്കിലെ ഇലക്ട്രിസിറ്റി ഡ്യൂട്ടി ഒഴിവാക്കി.
ഒറ്റത്തവണ തീര്‍പ്പാക്കല്‍ നീട്ടി
ഭൂമിയുെട പാട്ടത്തുക പിരിക്കുന്നതിന് നേരത്തേ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി അടുത്ത വര്‍ഷത്തേക്കുകൂടി നീട്ടി. 100 കോടി അധിക വരുമാനം. അണ്ടര്‍ വാല്വേഷന് കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രഖ്യാപിച്ച കോമ്ബൗണ്ടിങ് പദ്ധതി അടുത്തവര്‍ഷം കൂടി ദീര്‍ഘിപ്പിച്ചു. 100 കോടി അധിക വരുമാനം.
വാറ്റ് നികുതിയിലെ ആംനസ്റ്റി പദ്ധതി അടുത്തവര്‍ഷവും തുടരും. വാറ്റ്, കേന്ദ്ര വില്പന നികുതി, ആഡംബര നികുതി, കാര്‍ഷികാദായ നികുതി എന്നിവയിലെ കുടിശ്ശികക്ക് ബാധകം.
കുടിശ്ശിക ഒരുമിച്ച് അടച്ചാല്‍ നികുതിയില്‍ 40 ശതമാനവും തവണകളായി അടച്ചാല്‍ 30 ശമാനവും ഇളവ്. അടുത്ത ആഗസ്റ്റ് 31 വരെ ഒാപ്ഷന്‍ ഫയല്‍ ചെയ്യാം. നഷ്ടത്തിലുള്ള പൊതുമേഖലക്ക് നികുതി കുടിശ്ശിക അടയ്ക്കാന്‍ വായ്പാ പദ്ധതി.
2005-06 മുതല്‍ 17-18 വരെ പൊതു വില്പനനികുതി കുടിശ്ശികക്ക് മുന്‍ ബജറ്റില്‍ പ്രഖ്യാപിച്ച ആംനസ്റ്റി തുടരും. സംസ്ഥാന ജി.എസ്.ടി വകുപ്പിന് കീഴിലെ അപ്പീലുകളില്‍ ഒരു ശതമാനം അഡീ. കോര്‍ട്ട് ഫീക്ക് പരിധി നിശ്ചയിക്കും.
കെട്ടിടം പരിസ്ഥിതി സൗഹൃദമാണോ, നികുതി ഇളവ്
പരിസ്ഥിതി സൗഹൃദ കെട്ടിടനിര്‍മാണം പ്രോത്സാഹിപ്പിക്കും. ഊര്‍ജ ദുര്‍വ്യയം ഒഴിവാക്കുന്നതിനും ജലസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ നിര്‍മാണരീതികള്‍ അവലംബിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങള്‍ക്ക് രൂപം നല്‍കും. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്ന കെട്ടിടങ്ങള്‍ക്ക് താഴെപ്പറയുന്ന പ്രോത്സാഹനങ്ങള്‍ നല്‍കും.
ഒറ്റത്തവണ കെട്ടിട നികുതിയില്‍ 50 ശതമാനം ഇളവ്
ക്രയവിക്രയവേളയില് ഭൂമിയുടെ സ്റ്റാമ്ബ് ഡ്യൂട്ടിയില്‍ ഒരുശതമാനം ഇളവ്
20 ശതമാനത്തിലേറെ വൈദ്യുതി ലാഭിക്കുകയാണെങ്കില്‍ വൈദ്യുതി താരിഫില്‍ അഞ്ചു വര്‍ഷത്തേക്ക് 10 ശതമാനം ഇളവ്
പ്രാദേശിക കെട്ടിടനികുതിയില്‍ 20 ശതമാനം ഇളവ്
ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് കെ.എഫ്.സി ഏഴ് ശതമാനം പലിശക്ക് വാഹനത്തിെന്റ ഈടില്‍ വായ്പ നല്‍കും. ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി / സി.എന്‍.ജിയിലേക്ക് മാറ്റുന്നതിന് 10 ശതമാനം പലിശക്ക് വായ്പ നല്‍കും
Comments (0)