വോ​യി​സ്കോ​ളു​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി ജി​യോ

വോ​യി​സ്കോ​ളു​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി ജി​യോ

വോ​യി​സ്കോ​ളു​ക​ള്‍ സൗ​ജ​ന്യ​മാ​ക്കി ജി​യോ.ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​തെ​യു​ള്ള ആ​ഭ്യ​ന്ത​ര വോ​യി​സ് കോ​ളു​ക​ള്‍​ക്ക് പ​ണം ഈ​ടാ​ക്കി​ല്ലെ​ന്ന് റി​ല​യ​ന്‍​സ് ജി​യോ അറിയിച്ചു . ഇ​ന്‍റ​ര്‍ ക​ണ​ക്‌ട്ട് യൂ​സ​ര്‍ ചാ​ര്‍​ജ്( ​ഐ.​യു​.സി) ട്രാ​യ് പു​തു​വ​ര്‍​ഷം മു​ത​ല്‍ റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​മ്ബ​നി​യു​ടെ തീ​രു​മാ​നം.

ഇന്റര്‍ കണക്‌ട് യൂസേജ് ചാര്‍ജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതല്‍ ഇത് നിര്‍ത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വര്‍ക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം.

നിലിവില്‍ 40.6 കോടി വരിക്കാരാണ് റിലയന്‍സ് ജിയോക്കുള്ളത്. ഒക്ടോബറില്‍മാത്രം 22 ലക്ഷം വരിക്കാരെ ചേര്‍ക്കാന്‍ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വര്‍ക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്ബനി.