നിര്‍മ്മലാ സീതാരാമന്‍ കേരളത്തിലേയ്ക്ക്; എറണാകുളത്തെ വിജയ യാത്രയില്‍ പങ്കെടുക്കും
കൊച്ചി: കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കേരളത്തിലേയ്ക്ക്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ പങ്കെടുക്കാനായാണ് നിര്‍മ്മല എത്തുന്നത്. എറണാകുളം ജില്ലയില്‍ എത്തുന്ന വിജയ യാത്രയില്‍ നിര്‍മ്മലാ സീതാരാമന്‍ പങ്കുചേരും.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നയിക്കുന്ന വിജയ യാത്രക്ക് വലിയ സ്വീകരണങ്ങളാണ് കേരളമെമ്ബാടും ലഭിക്കുന്നത്. ഫെബ്രുവരി 28ന് യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിക്കും. തൃപ്പൂണിത്തുറയില്‍ നടക്കുന്ന പൊതുസമ്മേളനം ധനമന്ത്രി ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 28, മാര്‍ച്ച് 1ദിവസങ്ങളിലാണ് എറണാകുളം ജില്ലയില്‍ വിജയ യാത്ര പര്യടനം നടത്തുക.
മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും ജില്ലയില്‍ വിജയ യാത്രയുടെ ഭാഗമാകും. കേന്ദ്രമന്ത്രി വി.മുരളീധരന്‍, കെ.എസ് രാധാകൃഷ്ണന്‍, കുമ്മനം രാജശേഖരന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധ സമ്മേളനങ്ങള്‍ ഉദ്ഘാടനം ചെയ്യും. മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയവരുടെ സ്വീകരണവും വിവിധ പരിപാടികളില്‍ നടക്കും. യുവജനങ്ങളുമായും പൗരപ്രമുഖരുമായും കെ.സുരേന്ദ്രന്‍ ചര്‍ച്ച നടത്തും. എറണാകുളം ജില്ലയില്‍ കടല്‍ക്ഷോഭ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചെല്ലാനം പ്രദേശത്തെ സന്ദര്‍ശനവും യാത്രയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Author Coverstory


Comments (0)