ഓണ്‍ലൈന്‍ ചൂതാട്ടം; തമിഴ്നാട്ടില്‍ രണ്ടു വര്‍ഷം തടവ്, 10,000 രൂപ പിഴ
െചന്നൈ: നിരവധി പേരുടെ ജീവനെടുക്കുകയും കുടുംബങ്ങളെ പെരുവഴിയിലാക്കുകയും ചെയ്ത് കൗമാരക്കാരെയും യുവാക്കളെയും വലയിലാക്കുന്നത് തുടരുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തിെനതിരെ നടപടി കടുപ്പിച്ച് തമിഴ്നാട്. റമ്മി, പോക്കര്‍ തുടങ്ങി പല പേരുകളില്‍ വ്യാപകമായ പണംവെച്ചുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ചാല്‍ രണ്ടു വര്‍ഷം വരെ തടവും ഓരോരുത്തര്‍ക്കും 10,000 രൂപ പിഴയും നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന തമിഴ്നാട് നിയമസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്.
കമ്ബ്യൂട്ടറുകള്‍, മൊബൈല്‍ ഫോണ്‍ എന്നിവ വഴിയോ മറ്റു വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ വഴിയോ സംസ്ഥാനത്ത് ആരും ഇത്തരം കളികളിലേര്‍പെടരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കളിക്ക് അവസരവും സൗകര്യവും ഒരുക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. കളി മാത്രമല്ല, മറ്റു തരത്തില്‍ ഇവയില്‍ ഏര്‍പെട്ടാലും ശിക്ഷിക്കപ്പെടും.
പിടിക്കപ്പെടുന്നത് കമ്ബനിയാണെങ്കില്‍ ആ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ജീവനക്കാരും ഉദ്യോഗസ്ഥരും കുടുങ്ങും. ലോട്ടറി ഓണ്‍ലൈന്‍ ചൂതാട്ടത്തിെന്റ പരിധിയില്‍ വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.പണത്തിനും അല്ലാതെയും വ്യാപകമായ ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ കൗമാരക്കാരെ പ്രത്യേകിച്ച് ഇവക്ക് അടിമകളാക്കി മാറ്റുന്നതായി സര്‍ക്കാര്‍ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു. നിരപരാധികള്‍ ഇവയുടെ പേരില്‍ വഞ്ചിക്കപ്പെടുകയാണ്. പണം വ്യാപകമായി നഷ്ടപ്പെടുന്നത് തുടര്‍ക്കഥയാകുന്നതിനാല്‍ നിരോധിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു.തമിഴ്നാട്ടില്‍ കഴിഞ്ഞ നവംബറില്‍ ഓര്‍ഡിനന്‍സായി ഇറങ്ങിയ നിയന്ത്രണമാണ് ഇതോടെ നിര്‍ദിഷ്ട മാറ്റങ്ങളോടെ നിയമമാകുന്നത്.
Comments (0)