രക്ഷകനായ അഖിലിന് ആദരം
അങ്കമാലി: കാറിനു പിറകിൽ നായയെ കെട്ടിവലിച്ച് ക്രൂരത മൊബൈലിൽ ചിത്രീകരിച്ച സോഷ്യൽ മീഡിയ വഴി പുറംലോകത്തെ അറിയിച്ച കെ, എസ് അഖിൽ എന്ന യുവാവിനെ സി.പി.ഐ.എം ആദരിച്ചു.പാർട്ടി മേയ്ക്കാട് നോർത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആദ്യ സമർപ്പിക്കൽ ചടങ്ങിൽ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി .സി സോമശേഖരൻ അഖിലിന് മോമെന്ടോ നൽകി.എ. കെ തോമസ്, ടി.വി പ്രതീഷ്,കെ. ഐ ബാബു, അമ്മിണി തങ്കപ്പൻ എന്നിവർ സംസാരിച്ചു. പാർട്ടി മേയ്ക്കാട് നോർത്ത് ബ്രാഞ്ച് അംഗവും, കാൻകോർ കമ്പനി ജീവനക്കാരനുമായ ശെൽവന്‍റെ മകനാണ് അഖിൽ.



Author Coverstory


Comments (0)