അമൃത ആശുപത്രിയിൽ പാമ്പ് വിഷബാധ സമ്മേളനം നടത്തി

അമൃത ആശുപത്രിയിൽ പാമ്പ് വിഷബാധ സമ്മേളനം നടത്തി

കൊച്ചി:പാമ്പ് വിഷ ബാധയെക്കുറിച്ച് അമൃത ആശുപത്രിയിൽ വാർഷിക സമ്മേളനം ഓൺലൈനായി നടത്തി.വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിനിധികൾ പങ്കെടുത്തു.ഡോ.ജയ് ദീപ് മേനോൻ,ഡോ.കെ  ജോസഫ് എന്നിവർ നേതൃത്വം നൽകി.

പാമ്പ് വിഷ ചികിത്സയിൽ സംയോജിത രീതിയും സൈറ്റോ സോബ് തെറപ്പി ഉൾപ്പെടെ നൂതന സൗകര്യങ്ങളും അമൃത ആശുപത്രിയിൽ ഉണ്ടെന്ന് എമർജൻസി മെഡിസിൻ വിഭാഗം മേധാവി ഡോക്ടർ ഗിരീഷ് കുമാർ അറിയിച്ചു.