ഐ.എന്‍.എസ് വിക്രാന്ത്: രാജ്യം കണ്ട ഏറ്റവും വലിയ സ്വപ്‌നം നാളെ പൂവണിയും
കൊച്ചി: രാജ്യത്തിന്റെ കടലതിരുകള്‍ക്ക് കാവലും നാവികസേനക്ക് കരുത്തുമായി ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വപ്‌നത്തിലേക്ക് ഇനിയുള്ളത് ഈ രാപ്പകല്‍ ദൂരം മാത്രം. രാജ്യത്തിന്റെ അഭിമാന മുദ്രയായി മാറുന്ന തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത് വെള്ളിയാഴ്ച കൊച്ചി കപ്പല്‍ ശാലയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പി ക്കും. ഇതോടെ സ്വന്തമായി വിമാന വാഹിനി രൂപകല്‍പന ചെയ്യാനും നിര്‍മിക്കാ നും കരുത്തുള്ള ലോകത്തെ ആറാമത്തെ രാജ്യമായി മാറും ഇന്ത്യ. രാജ്യ ചരിത്രത്തി ലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചത് കൊച്ചിയിലെ കപ്പല്‍ശാ ലയാണ്. വിമാനവാഹിനി കപ്പല്‍ നിര്‍മിക്കുന്ന രാജ്യത്തെ ആദ്യ കപ്പല്‍ശാലയായി കൊച്ചി മാറുമ്പോള്‍ കേരളത്തിനും ഇത് അഭിമാന നിമിഷം. നിര്‍മാണഘട്ടത്തിന് ശേ ഷവും കടലിലും തീരത്തുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ജൂലൈ അവസാ നം വിക്രാന്ത് നാവികസേനക്ക് കൈമാറിയിരുന്നു. ഇന്റീജനസ് എയര്‍ ക്രാഫ്റ്റ് കാരിയര്‍-1 (ഐ.എ.സി-1)എന്നാണ് നാവികസേന രേഖകളില്‍ ഈ കപ്പല്‍ നിലവില്‍ അറിയപ്പെടുന്നത്. വെള്ളിയാഴ്ച പ്രധാനമന്ത്രി രാജ്യത്തിന് പടക്കപ്പല്‍ കൈമാറുന്ന തോടെ ഐ.എന്‍.എസ് വിക്രാന്ത് എന്നാകും ഔദ്യോഗിക നാമം. രണ്ടാം ലോക മ ഹായുദ്ധ കാലത്ത് ബ്രിട്ടീഷ് നാവിക സേനക്ക് വേണ്ടി നിര്‍മിച്ച എച്ച്.എം.എസ് ഹെ ര്‍ക്കുലീസ് എന്ന വിമാനവാഹിനി കപ്പല്‍ ഇന്ത്യ വാങ്ങി 1961 -ല്‍ ഐ.എന്‍.എസ് വിക്രാന്ത് എന്ന പേരില്‍ ഇന്ത്യന്‍ നാവികസേനയുടെ ഭാഗമാക്കിയിരുന്നു. 1997 വരെ നാവിക സേനയുടെ ഭാഗമായിരുന്ന വിക്രാന്തായിരുന്നു ഇന്ത്യയുടെ ആദ്യ വിമാനവാഹിനി കപ്പല്‍. അതിന്റെ ഓര്‍മക്കാണ് തദ്ദേശീയമായി നിര്‍മിച്ച കപ്പലി നും സമാനമായ പേര് നല്‍കാന്‍ തീരുമാനിച്ചത്. നാവിക സേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പന ചെയ്ത ആദ്യ വിമാന വാഹിനികപ്പലിന് ചെലവായത് 23,000 കോടി രൂപയാണ്. 14,000 പേരുടെ അധ്വാനമാണ് വിക്രാന്തി ന്റെ പിന്നിലുള്ളത്. 333 നീലത്തിമിംഗല ങ്ങളുടെ വലുപ്പവും 45000 ടണ്‍ ഭാരശേഷി യാണ് കപ്പലിനുള്ളത്. റഷ്യയില്‍നിന്ന് ഉരുക്ക് എത്തിക്കാനുള്ള പദ്ധതി മുടങ്ങിയ തോടെ നിര്‍മാണത്തിനാവശ്യമായ എക്‌സ്ട്രാ ഹൈ ടെന്‍സൈല്‍ സ്റ്റീല്‍ തദ്ദേശീയമാ യി നിര്‍മിച്ചാണ് കപ്പല്‍ ഉണ്ടാക്കിയത്. വിക്രാന്തിന്റെ ഫളൈറ്റ് ഡെക്കും വിത്യസ്ത മാണ്. സ്‌കൈ ജംപ് ടെക്നോളജി ഉപയോഗിച്ചിരിക്കുന്ന ഡെക്കില്‍ മൂന്നു റണ്‍വേക ളുണ്ട്. പോര്‍ വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ 203 മീറ്ററിന്റെയും 141 മീറ്ററിന്റെ യും രണ്ടു റണ്‍വേകളും ഇറങ്ങുന്നതിന് 190 മീറ്റര്‍ നീളമുള്ള റണ്‍വേയുമാണുള്ളത്. കുറഞ്ഞ ദൂരത്തിലുള്ള റണ്‍വേയില്‍നിന്ന് യുദ്ധ വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്ന് പറന്ന് ഉയരാനാകും. 240 കിലോമീറ്റര്‍ വേഗത്തില്‍ പറന്നിറങ്ങുന്ന വിമാനങ്ങളെ പിടിച്ചു നിര്‍ത്താനും അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയി രിക്കുന്നത്. കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐ. പി.എം.എസ്.) ഒരുക്കിയിരിക്കുന്നത് ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡാണ്. കപ്പല്‍ നിര്‍മാണ സാമഗ്രികളുടെ 76 ശതമാനവും തദ്ദേശീയമായി നിര്‍മിക്കപ്പെട്ടവ യാണ് എന്നത് മറ്റൊരു നേട്ടമാണ്. 14 ഡെക്കുള്ള കപ്പലിന് 262 മീറ്റര്‍ നീളവും 62 മീ റ്റര്‍ വീതിയും ഉണ്ട്. ഒരേ സമയം 1800 ക്രൂ അംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കപ്പലിന് പരമാവധി വേഗമായ 28 നോട്‌സ് (മണിക്കൂറില്‍ 52 കിലോമീറ്റര്‍) കൈ വരിക്കാനായിട്ടുണ്ടെന്നതും നേട്ടമാണ്. 2005 ഏപ്രിലിലാണ് നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിയത്. 2013 ആഗസ്റ്റില്‍ നീറ്റിലിറക്കിയ കപ്പലിന്റെ ബേസിന്‍ ട്രയല്‍ ആരംഭി ച്ചത് 2020 നവംബറിനാണ്. 2021 ആഗസ്റ്റില്‍ സമുദ്ര പരീക്ഷണം ആരംഭിച്ചു. കഴി ഞ്ഞ ജൂലൈയിലാണ് അവസാന സമുദ്ര പരീക്ഷണം നടത്തിയതും മാസാവസാനം നാവി കസേനക്ക് കൈമാറുകയും ചെയ്തത്.
Comments (0)