പൊതു വിദ്യാഭ്യാസം മികവിലേക്ക് കുതിക്കുബോൾ സി.ബി.എസ്.ഇ പ്രതിസന്ധിയിലേക്ക്.
എസ്.കെ
തൃശ്ശൂർ: കേരളത്തിലെ പൊതുവിദ്യാഭ്യാസം മികച്ച തും കുറ്റമറ്റതുമായ രീതിയിൽ കോ വിഡ് കാലത്ത് ഓൺലൈനിലൂടെ മുന്നേറുമ്പോൾ സി.ബി.എസ്.ഇ.വിദ്യാഭ്യാസം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.പല സി.ബി.എസ്.ഇ സ്ഥാപനങ്ങളും ആഗസ്റ്റ് 31 വരെ ഡെഡ് ലൈൻ നൽകിയിരിക്കയാണ്. അദ്ധ്യാപകർ സ്വന്തം ചെലവിലാണ് ഓൺലൈൻ ക്ലാസ്സ് നൽകിക്കൊണ്ടിരിക്കുന്നത്. എന്നാൽ പല സ്ഥാപനങ്ങളും പകുതി ശമ്പളം മാത്രമേ ഇപ്പോൾ നല്കുന്നുള്ളൂ.
തൃശ്ശൂർ ജില്ലയിലെ 2000 കുട്ടികൾ പഠിക്കുന്ന ഒരു വിദ്യാലയത്തിൽ ആഗസ്റ്റ് 31 കഴിഞ്ഞാൽ പകുതി പോലും ശമ്പളം നൽകാൻ കഴിയില്ലെന്ന് പരോക്ഷമായി സൂചിപ്പിച്ചു കഴിഞ്ഞു. 2000 ത്തോളം രക്ഷിതാക്കളുള്ള ജില്ലയിലെ ഒരു വിദ്യാലയത്തിൽ 300 രക്ഷാകർത്താക്കൾ ഫീസ് അടക്കില്ലെന്ന കടുത്ത നിലപാടിലാണ്. ഹൈക്കോടതി വിധിയുണ്ടായിട്ടും ഫീസ് അടക്കാതെ സുപ്രിം കോടതിയെ സമീപിക്കാനാണ് രക്ഷാകർത്താക്കൾ പദ്ധതിയിടുന്നത്.
രക്ഷാകർത്താക്കൾഫിസ് അടച്ചില്ലെങ്കിൽ സ്ഥാപനം പൂട്ടേണ്ടി വരുമെന്ന സ്ഥിതിയിലാണ് പലരും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ചെയ്ത് ശമ്പളം വാങ്ങുകയും തങ്ങളുടെ മക്കളെ സി.ബിഎസ്.ഇ യിൽ പഠിപ്പിക്കുന്ന നാണംകെട്ട അദ്ധ്യാപകരുള്ള നാടാണ് നമ്മുടെത്. രക്ഷിതാക്കൾ കുട്ടികൾ വിട്ടിലിരിക്കുന്നത് കൊണ്ടാണ് ഫീസടക്കാത്തത് എന്നാണ് പറയുന്നത്. എന്നാൽ ഹോസ്റ്റൽ, ബസ്സ്, ഓഫീസ്, അദ്ധ്യാപകർ ഉൾപ്പെടെ ശമ്പളം നൽകാൻ ഞങ്ങളെന്തു ചെയ്യുമെന്നാണ് ചോദിക്കുന്നത്.
ആരെയും നിർ ബന്ധിച്ചല്ല ഞങ്ങൾ വിദ്യാലയത്തിലെക്ക് കൊണ്ടുവന്ന തെന്നും നൂറ് കണക്കിന് മികച്ച രീതിയിൽ പ0നം നടക്കുന്ന സർക്കാർ എയ് ഡഡ് സ്കൂളുകൾ ഒഴിവാക്കി മികച്ച പ0നം ഉറപ്പാക്കാൻ രക്ഷിതാക്കൾ സ്വമേധയാ സി.ബി.എസ്.ഇ സ്കൂളുകൾ തെരഞ്ഞെടുത്തതാണെന്നും ആഗസ്റ്റ് 31നകം ഫീസടച്ചില്ലെങ്കിൽ സ്കൂൾ പ്രവർത്തനം നിർത്തിവെക്കേണ്ടി വരുമെന്നും സി.ബി.എസ്.ഇ മാനേജ്മെൻ്റ് പറയുന്നു.
Comments (0)