മട്ടന്നൂര്‍ നഗരസഭ എല്‍.ഡി.എഫിനൊപ്പം വീണ്ടും ഉറച്ച് നില്‍ക്കും, ഇടത് ശക്തികേന്ദ്രങ്ങള്‍ കൈയ്യടക്കി യു.ഡി.എഫ്
മട്ടന്നൂര്‍ : നഗരസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണം നിലനിര്‍ത്തി. 3 റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ എല്‍.ഡി.എഫ് 21 സീറ്റുകളിലും യു.ഡി.എഫ് 14 സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. അഞ്ചാം വാര്‍ഡായ ആണിക്കരിയില്‍ ലീഗ് സ്ഥാനാര്‍ഥി ഉമൈബ ടീച്ചര്‍ വിജയിച്ചു. എല്‍.ഡി.എഫില്‍ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. മണ്ണൂര്‍, പൊറോറ, ഏളന്നൂര്‍, ആണിക്കരി, പെരിഞ്ചേരി തുടങ്ങിയ ഡിവിഷനുകള്‍ യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ കീച്ചേരി, കല്ലൂര്‍, കുഴിക്കല്‍, കയനി-ദേവര്‍കാട്, നെല്ലൂന്നി, കാര തുടങ്ങിയവ എല്‍.ഡി.എഫ് നേടി. കഴിഞ്ഞ തവണ യു.ഡി.എഫിന് 7 സീറ്റ് മാത്രമായിരുന്നു ലഭിച്ചത്. മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണിയത്. ഇക്കുറി തപാല്‍ വോട്ടില്ല.
മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ് ഫലം
35 വാര്‍ഡുകള്‍
എല്‍ഡിഎഫ് : 21
യുഡിഎഫ് : 14
NDAഎന്‍ഡിഎ : 0
മറ്റുള്ളവര്‍ : 0
വാര്‍ഡുകള്‍ : 1 മണ്ണൂര്‍- യുഡിഎഫ് ,2 പൊറോറ-യുഡിഎഫ് ,3 ഏളന്നൂര്‍- യുഡിഎഫ്, 4 കീച്ചേരി-എല്‍ഡിഎഫ്, 5 ആണിക്കരി-യുഡിഎഫ്, 6 കല്ലൂര്‍-എല്‍ഡിഎഫ്, 7 കളറോഡ്-യുഡിഎഫ്, 8 മുണ്ടയോട്-എല്‍ഡിഎഫ് , 9 പെരുവയല്‍ക്കരി-എല്‍ഡിഎഫ് ,10 ബേരം-യുഡിഎഫ് ,11 കായലൂര്‍-എല്‍ഡിഎഫ് ,12 കോളാരി-എല്‍ഡിഎഫ് ,13 പരിയാരം-എല്‍ഡിഎഫ് ,14 അയ്യല്ലൂര്‍-എല്‍ഡിഎഫ് ,15 ഇടവേലിക്കല്‍-എല്‍ഡിഎഫ് ,16 പഴശ്ശി- എല്‍ഡിഎഫ് , 17 ഉരുവച്ചാല്‍-എല്‍ഡിഎഫ് , 18 കരേറ്റ-എല്‍ഡിഎഫ് ,19 കുഴിക്കല്‍-എല്‍ഡിഎഫ് ,20 കയനി-എല്‍ഡിഎഫ്, 21 പെരിഞ്ചേരി-യുഡിഎഫ് ,22 ദേവര്‍കാട്-എല്‍ഡിഎഫ് , 23 കാര-എല്‍ഡിഎഫ് ,24 നെല്ലൂന്നി-എല്‍ഡിഎഫ് , 25 ഇല്ലംഭാഗം-യുഡിഎഫ് .26 മലക്കുതാഴെ-എല്‍ഡിഎഫ്, 27 എയര്‍പോര്‍ട്ട്-എല്‍ഡിഎഫ് ,28 മട്ടന്നൂര്‍- യുഡിഎഫ് ,29 ടൗണ്‍- യുഡിഎഫ് ,30 പാലോട്ടുപള്ളി- യുഡിഎഫ് , 31 മിനി നഗര്‍- യുഡിഎഫ് ,32 ഉത്തിയൂര്‍- എല്‍ഡിഎഫ്, 33 മരുതായി- യുഡിഎഫ് ,34 മേറ്റടി- യുഡിഎഫ് ,35 നാലങ്കേരി- എല്‍ഡിഎഫ്.
Comments (0)