ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെ വാർത്തകൾക്ക് താൽക്കാലിക എക്സ്പാർട്ടി സ്റ്റേ ഉത്തരവ് !കോടതി ഉത്തരവ് അംഗീകരിക്കുന്നു .ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും തട്ടിപ്പുകൾക്കും എതിരെ നിയമ പോരാട്ടം തുടരും :ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് .

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെ വാർത്തകൾക്ക് താൽക്കാലിക എക്സ്പാർട്ടി സ്റ്റേ ഉത്തരവ് !കോടതി ഉത്തരവ് അംഗീകരിക്കുന്നു .ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനും തട്ടിപ്പുകൾക്കും എതിരെ നിയമ പോരാട്ടം തുടരും :ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് .

തിരുവനന്തപുരം : ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്തകള്‍ ചെയ്യാന്‍ പാടില്ലെന്നുള്ള എറണാകുളം മുന്‍സിഫ്‌ കോടതിയുടെ താല്‍ക്കാലിക ഉത്തരവ് തങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുമെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. സംഘടനയിലെ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ഒന്നുംതന്നെ ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെതിരെയുള്ള വാര്‍ത്തകള്‍ നല്‍കില്ലെന്നും കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്നും എന്നാല്‍ തട്ടിപ്പ് നടത്തിയ കമ്പിനിക്കെതിരെയുള്ള നിയമപോരാട്ടങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.


കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.റ്റി നിയമം അനുസരിച്ച് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തയില്‍ പരാതിയുണ്ടെങ്കില്‍ ആദ്യം നല്‍കേണ്ടത് വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിന്റെ ഇന്ത്യയിലെ ഗ്രീവന്‍സ് ഓഫീസര്‍ക്കാണ്. എന്നാല്‍ ഇവിടെ അതുണ്ടായിട്ടില്ല. വ്യക്തിക്കോ കമ്പിനിക്കോ മാനനഷ്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് മാനനഷ്ടക്കേസ് നല്‍കേണ്ടത് കോടതിയിലുമാണ്. എന്നാല്‍ ഇവിടെ അതൊന്നും ഉണ്ടായിട്ടില്ല. പകരം വാര്‍ത്ത നല്‍കിയ സ്ഥാപനങ്ങളെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെയും വായ മൂടിക്കെട്ടുവാനാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ഉടമ അനില്‍ കുമാര്‍ ശ്രമിച്ചത്‌. അതിനുവേണ്ടി കോടതിയെയും അഭിഭാഷകരെയും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.


വ്യക്തമായ തെളിവുകളോടെയാണ് അംഗങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. എന്നാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കോടതിവിധി അംഗീകരിക്കുന്നുവെന്നും നിയമപോരാട്ടം തുടരുമെന്നും ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്  സംസ്ഥാന ജനറല്‍ സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറാര്‍ തങ്കച്ചന്‍ പാലാ (കോട്ടയം മീഡിയ) , വൈസ് പ്രസിഡന്റ് ജയചന്ദ്രന്‍ (ട്രാവന്‍കൂര്‍ എക്സ് പ്രസ്സ്), അഡ്വ. സിബി സെബാസ്റ്റ്യന്‍ (ഡെയിലി ഇന്ത്യന്‍ ഹെറാള്‍ഡ്‌), സെക്രട്ടറി ചാള്‍സ് ചാമത്തില്‍ (സി മീഡിയ), ജോസ് എം.ജോര്‍ജ്ജ് (കേരളാ ന്യൂസ്), അനൂപ്‌ വീപ്പനാടന്‍ (മംഗളം ന്യൂസ്), ജോണ്‍സണ്‍ കുര്യാക്കോസ്‌ (കുറുപ്പംപടി ന്യൂസ്) എന്നിവര്‍ പറഞ്ഞു.