പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സഹകരണ ബാങ്കില്‍ വന്‍ അഴിമതി: മുന്‍: വൈ.പ്രസിഡന്റ് കെ.ബി. ജയകുമാറിനെതിരെ ഗുരുതര ആരോപണം.

 പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സഹകരണ ബാങ്കില്‍ വന്‍ അഴിമതി: മുന്‍: വൈ.പ്രസിഡന്റ് കെ.ബി. ജയകുമാറിനെതിരെ ഗുരുതര ആരോപണം.

ആലുവ : പടിഞ്ഞാറെ കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് 863 ല്‍ നിന്നും വൈ സ് പ്രസിഡന്റിന്റെ മാതാവിനും വിദ്യാര്‍ത്ഥികളായ മക്കള്‍ക്കും അരക്കോടിയില ധികം രൂപ വായ്പ നല്‍കിയതില്‍ വന്‍ ക്രമക്കേട് നടന്നതായി പറവൂര്‍ അസിസ്റ്റ ന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തി. 2014-19 കാല ഘട്ടത്തില്‍ കെ.ബി. ജയകുമാര്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് 90 വയസുള്ള മാതാവ് സര സ്വതിയമ്മയുടെ പേരില്‍ 25 ലക്ഷവും ജയകുമാറിന്റെ മക്കളും വിദ്യാര്‍ത്ഥികളു മായ അരുണ്‍ കെ.ജെയുടെ പേരില്‍ 25 ലക്ഷവും അഖില്‍ കെ.ജെയുടെ പേരില്‍ 20 ലക്ഷം രൂപയു ചേര്‍ത്ത് 70 ലക്ഷം രൂപയാണ് സഹകരണ നിയമങ്ങളും ചട്ടങ്ങളും മറി കടന്ന് ഭരണസമിതി വായ്പ നല്‍കിയത്. തിരിച്ചടവ് ശേഷി പരിഗണിക്കാതെ വായ്പ നല്‍കിയത് സ്വാധിനത്തിന് വഴങ്ങിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂ ടാതെ വായ്പ അപേക്ഷയില്‍ നിയമോപദേശം തേടുകയോ വസ്തു മൂല്യ നിര്‍ണ്ണയ റിപ്പോര്‍ട്ട് ഉള്ളടക്കം ചെയുകയോ ഭാഗാധാര പ്രകാരം നിയമോപദേശം തേടുകയോ ചെയ്തിട്ടില്ല. സരസ്വതിയമ്മയുടെ വായ്പയില്‍ ജാമ്യക്കാരായി ആരുംതന്നെ ഇല്ല എന്നതും ഗുരുതരമായ ചട്ടലംഘനമായി പറയുന്നു. വായ്പക്ക് ഈടായി വച്ചിരി ക്കുന്നത് സരസ്വതിയമ്മയുടെ പേരില്‍ സര്‍വ്വെ നമ്പര്‍ 346/18 ല്‍ പെട്ട വഴി സൗകര്യ മില്ലാത്ത ഇരുപത്തിമൂന്നര സെന്റ് സ്ഥലമാണ്. ഈ സ്ഥലത്തിന് ഇത്ര വലിയ തുക അനുവദിച്ചത് ബാങ്കിന്റെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് ഭരണസമിതി കൂട്ടു നി ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ല്‍ സരസ്വതിയമ്മയുടെ പേരില്‍ എടുത്ത 10 ലക്ഷം, ജയകുമാറിന്റെ വീട്ടിലെ ജോലിക്കാരായ സുകുമാരന്‍, തങ്കമണി എന്നി വരെടുത്ത 40 ലക്ഷം രൂപയുടെ വായ്പയും ജയകുമാറിന്റെ സഹോദര ഭാര്യയു ടെ പേരില്‍10 ലക്ഷവും എടുത്തിരുന്നു. ജോലിക്കാരുടെയും സഹോദര ഭാര്യയുടെ യും പേരില്‍ എടുത്ത 50 ലക്ഷത്തിന്റെ വായ്പ കുടിശ്ശിക ആയതിനെ തുടര്‍ന്ന് ഇ വര്‍ ബാങ്കിനെ സമീപിച്ചതോടെഇവരുടെ പേരിലുള്ള വായ്പ മക്കളുടെ പേരിലേ ക്ക് മാറ്റി ഇവരെ ഒഴിവാക്കുകയായിരുന്നു. സരസ്വതിയമ്മയുടെ മക്കള്‍ക്ക് അവകാ ശപെട്ട വഴി സൗകര്യമില്ലാത്ത ഈ വസ്തു വച്ച് കാലങ്ങളായി 1.75 കോടി രൂപ പല തവണകളായി വായ്പ എടുത്തിരിക്കുന്നത്. ജയകുമാറിന്റെ ഭാര്യ രത്‌നകലയുടെ വായ്പ 25 ലക്ഷം കുടിശികയായി 2021 ല്‍ വായ്പ അവസാനിപ്പിച്ച സമയത്ത് 7 ലക്ഷത്തി 77,496 രൂപ ഇളവുനല്‍കിയതും ചട്ടവിരുദ്ധമായി കാണുന്നു. സരസ്വതിയ മ്മയുടെ പേരിലെ വായ്പ 6 വര്‍ഷം കുടിശികയായി പുതുക്കിയപ്പോള്‍ 5 ലക്ഷത്തി 85,703 രൂപ ഇളവു നല്‍കിയത് ഭരണസമിതിയുടെ സ്വജനപക്ഷപാത നിലപാടാണെ ന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2021 ല്‍ സരസ്വതിയമ്മ മരണപെട്ടതോടെ ലോണ്‍ തിരിച്ച ടക്കാതെ വ സ്തു ബാങ്കിനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള നിക്കമാണ് ഇവര്‍ നടത്തി വന്നത്. എന്നാല്‍ സരസ്വതിയമ്മയുടെ മറ്റു മക്കള്‍ക്കും അവകാശമുള്ള വസ്തുവി ല്‍ തങ്ങളറിയാതെ വായ്പ കൊടുത്ത ബാങ്ക് ഭരണ സമിതിക്കെതിരെ ജയകുമാറി ന്റെ സഹോദരന്‍ സുധാകരന്‍ ബാലകൃഷ്ണന്‍ സഹകരണ വകുപ്പിന് പരാതി ന ല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് പറവൂര്‍ എ.ആര്‍. നടത്തിയ അന്വേഷണത്തിലാണ് വ ര്‍ഷങ്ങളായി നടക്കുന്ന വന്‍ തട്ടിപ്പ് പുറത്തു വന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നേത്വത്തിലുള്ള മുന്നണിയാണ് ഇവിടെ ഭരണം നടത്തുന്നത്. അധികാര സ്ഥാനത്തു തന്നെ ഇരിക്കുന്നവര്‍ ബാങ്കിന്റെ ഫണ്ട് ദുരുപയോഗം ചെയ്തിരിക്കുന്നതായി ബോ ധ്യപെട്ടതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ ഷങ്ങളായി ഭരണം കൈയാ ളുന്നവര്‍ നടത്തിയ കോടികളുടെ വായ്പാ തട്ടിപ്പിനെതിരെ ശക്തമായ നടപടി സ്വീ കരിച്ചില്ലെങ്കില്‍ പ്രക്ഷോ ഭങ്ങള്‍ സംഘടിപ്പിക്കാനാണ് എല്‍.ഡി.എഫിന്റെയും, ബി. ജെ.പിയുടെയും തീരുമാനം. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് രജിസ്ട്രാര്‍ പറഞ്ഞു. കാലാകാലങ്ങളായി നടക്കുന്ന സഹകരണ വകുപ്പ് ഓഡിറ്റര്‍മാരുടെ ഭാഗത്തുള്ള അനാസ്ഥയാണ് സഹകരണ സം ഘങ്ങളില്‍ അഴിമതിക്ക് കാരണമെന്ന് സഹകരണ സംരക്ഷണ സംഘം പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രി, സഹകരണ മന്ത്രി, വിജിലന്‍സ് എന്നിവടങ്ങളി ല്‍ പരാതി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു.