ആസാദ് കാശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരെയുള്ള ഹര്‍ജി ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും
ഡല്‍ഹി : 'ആസാദ് കാശ്മീര്‍' പരാമര്‍ശവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ.ടി ജലീലിനെതിരെയുള്ള ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. വിഷയത്തില്‍ മുന്‍ മന്ത്രി ക്കു നേരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ജി.എസ് മണി യാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കേരളം സ്വീകരിക്കുന്ന നിയമ നടപടികളില്‍ വിശ്വാസമില്ലെന്നും മുന്‍ മന്ത്രിക്കുനേരെ കേസെടുക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം. നേരത്തെ, കെ.ടി ജലീലിനെതിരെ വിവാ ദ ഫേസ്ബുക്ക് പോസ്റ്റില്‍ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പോലീസും കേസെടുത്തിരു ന്നു. ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Comments (0)