നൈജീരിയ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഇന്ത്യക്കും നൈജീരിയയ്ക്കുമിടയില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ പുതിയ വാതില്‍ തുറക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍.

നൈജീരിയ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഇന്ത്യക്കും നൈജീരിയയ്ക്കുമിടയില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ പുതിയ വാതില്‍ തുറക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍.

ന്യൂദല്‍ഹി : നൈജീരിയ-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഇന്ത്യക്കും നൈജീരിയയ്ക്കുമിടയില്‍ ഉഭയകക്ഷി ബന്ധങ്ങളുടെ പുതിയ വാതില്‍ തുറക്കുകയാണെന്ന് വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ബിസിനസ് പങ്കാളിത്തം മെച്ചപ്പെടുത്താനുള്ള സാധ്യതകള്‍ക്ക് ഊന്നല്‍ നല്‍കി അബുജയില്‍ നടന്ന യോഗത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നൈജീരിയ എക്കാലവും ഇന്ത്യക്കാരുടെ ഇഷ്ട നിക്ഷേപ കേന്ദ്രമാണെന്നും ആഫ്രിക്കയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് നൈജീരിയയെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക, സാങ്കേതിക, വാണിജ്യ, വിദ്യാഭ്യാസ സഹകരണത്തിനായുള്ള പരസ്പര താല്‍പര്യം ഊട്ടിയുറപ്പിക്കുന്നതാണ് കൗണ്‍സില്‍ യോഗങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദര്‍ശനത്തിനും നേതൃത്വത്തിനും കീഴില്‍ ആഫ്രിക്കയുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നൈജീരിയയിലെ വ്യവസായ-വാണിജ്യ മന്ത്രി ഒതുന്‍ബ റിച്ചാര്‍ഡ് അദേനിയി, വൈദ്യുതി മന്ത്രി അബൂബക്കര്‍ ഡി.അലിയു, വിദേശകാര്യ സഹമന്ത്രി സുബൈരു ദാദ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ദ്വദിന സന്ദര്‍ശനത്തില്‍ നൈജീരിയയിലെ ഇന്ത്യന്‍ സമൂഹത്തേയും കേന്ദ്രവിദേശകാര്യസഹമന്ത്രി അഭിസംബോധനചെയ്യും.