അങ്കമാലി: വ്യാപാര ആവശ്യങ്ങൾക്കും പൊതു ആവശ്യങ്ങൾക്കുമുള്ള ബഹുനില കെട്ടിട സമുച്ചയങ്ങൾക്ക് നിർമാണ പ്രവർത്തനാനുമതി നൽകുമ്പോൾ ചട്ടപ്രകാരം കെട്ടിടത്തിലേക്കുള്ള മതിയായ വഴികളും അതു് കെട്ടിട ഉടമസ്ഥൻ്റെ തുമായത് എന്ന് ഉറപ്പ് വരുത്തി പ്ലാനിലും സ്കെച്ചിലും അധികൃതരെ ബോധ്യപ്പെടുത്തി മാത്രമേ അംഗീകാരം നൽകാവു എന്നിരിക്കെ അതെല്ലാം കാറ്റിൽ പറത്തി അനധികൃതമായി അങ്കമാലി മുനിസിപ്പാലിറ്റി' അധികൃതർ അനുമതി നൽകിയിരിക്കയാണ് റെയിൽവേ സ്റ്റേഷൻ റോഡിലെ സ്വകാര്യ വ്യക്തിക്ക്, ദേശീയ പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൻ്റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് വകുപ്പിനാണ്, ഇപ്പോൾ തന്നെ ഈ റോഡിൻ്റെ വീതികുറവ് കാരണം യാത്രികരും വാഹനങ്ങളും നന്നേ ക്ലേശിക്കുകയാണ്, നിലവിൽ കേന്ദ്ര സർക്കാർ കോടികൾ മുടക്കി സ്റ്റേഷൻ നവീകരണ പ്രക്രിയകൾ പൂർത്തികരിച്ചു കൊണ്ടിരിക്കയാണ് എന്നാൽ സ്റ്റേഷനിലേക്കുള്ള റോഡിൻ്റെ ഉടമസ്ഥാവകാശം പൊതുമരാമത്ത് 'വകുപ്പിൻ്റെതാണ് ഈ സ്ഥലമാണ് കൈയേറി സ്വകാര്യ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അനധികൃത നിർമിതിയിലേക്കുള്ള റോഡ് എന്ന താക്കി കെട്ടിട നിർമാണത്തിന് അനുമതി വാങ്ങിയത്, ഇത് പൊതുമരാമത്ത് വകുപ്പ് അളന്ന് തിട്ടപ്പെടുത്തി കസ്റ്റഡിയിലാക്കിയില്ലെങ്കിൽ അങ്കമാലി ശബരി റെയിൽ കേന്ദ്രീകൃത ജംഗ്ഷൻ എന്ന പദവിയിലേക്ക് സ്റ്റേഷൻ ഉയരുമ്പോൾ മതിയായ റോഡില്ലാതെ വരുന്ന സാഹചര്യമാണ്ടുണ്ടാവുന്നത്, ഇത് കൈയ്യേറി അനധികൃത നിർമാണങ്ങൾ നടത്തിയിരിക്കുന്നത് കുറച്ച് വർഷങ്ങൾക്ക് മുൻപ് "രാജശ്രീ " എന്ന പേരിൽ അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നിന്ന് നിരവധി വീട്ടമ്മമാരെയടക്കം കബളിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിലെ ആരോപണ വിധേയരാണ്, ഇവർ പ്രസ്തുത കേസുകളുമായി കോടതികളെ തെറ്റിദ്ധരിപ്പിച്ച് പാപ്പർ ഹർജി നൽകിയവരാണ് ഇപ്പോൾ ഇവർ പണിതുയർത്തുന്ന ബഹുനില കെട്ടിടങ്ങൾക്കും നഗരത്തിലും മൂന്നാർ രാജക്കാട് മേഖലകളിലും കോടിക്കണക്കിന് രൂപയുടെ കെട്ടിടങ്ങളും വസ്തുക്കളും വാങ്ങിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ചും ഇവരുടെ അനധികൃത സമ്പാദ്യങ്ങളെ കുറിച്ചും ഇതോടൊപ്പം കേന്ദ്ര എൻഫോഴ്സ് ഡയറക്ട്രേറ്റിനെ കൊണ്ട് അഷിപ്പിക്കണമെന്നാണ് അങ്കമാലി റെയിൽവേ വികസന സമിതി ആവശ്യപ്പെടുന്നത്, എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് മന്ത്രിക്കും കേന്ദ്ര റയിൽവേ മന്ത്രിക്കും പരാതി നൽകാനും സമിതി തീരുമാനിച്ചിട്ടുണ്ട്
Comments (0)