ഹെൽത്ത് വിഭാഗത്തിൻ്റെ ലൈസൻസ് വിതരണത്തിൽ വ്യാപകമായ കൈക്കൂലി ആരോപണം

ഹെൽത്ത് വിഭാഗത്തിൻ്റെ ലൈസൻസ് വിതരണത്തിൽ വ്യാപകമായ കൈക്കൂലി ആരോപണം
കൊച്ചി: നഗരപരിധിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആവശ്യമായ ഹെൽത്ത് വിഭാഗത്തിൻ്റെ ലൈസൻസ് വിതരണത്തിൽ വ്യാപകമായ ക്രമക്കേടും കൈക്കൂലി ഇടപാടുകളും നടക്കുന്നതായി ആക്ഷേപം, ചില ഹെൽത്ത് ഇൻസ്പക്ടർമാർ ലക്ഷക്കണക്കിന് രൂപയാണ് ലൈസൻസ് വിതരണത്തിൻ്റെ പേരിൽ സമ്പാദിക്കുന്നത്, കൃത്യമായ രേഖകളും ചട്ടങ്ങളും പാലിച്ചുകൊണ്ട് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ലൈസൻസ് ലഭിക്കാൻ കാലതാമസവും വളരെയെറെ ബുദ്ധിമുട്ടുകളും നേരിടുമ്പോൾ യാതൊരു വിധ രേഖയുമില്ലാതെ കൈക്കുലിയുടെ കനമനുസരിച്ച് മണിക്കൂറിനുള്ളിൽ ലൈസൻസ് ലഭ്യമാകും, അവർക്ക് ചട്ടങ്ങളും നിയമങ്ങളും ബാധകമാകാറില്ല കൊച്ചിയിൽ കൂണുപോലെ ദൈനം ദിനം മുളച്ചുപൊന്തുകയും ദിവസങ്ങൾക്കുള്ളിൽ പൂട്ടി പോകുകയും ചെയ്യുന്ന മസാജ് സെൻ്ററുകൾക്ക് അനുവദിക്കുന്ന ലൈസൻസ് വിതരണ നടപടികളിലൂടെ ലക്ഷങ്ങളാണ് ചില ഉദ്യോഗസ്ഥർ അനധികൃതമായി സമ്പാദിക്കുന്നത്, കൈക്കൂലി തങ്ങളുടെ ജോലിയുടെ ഭാഗവും അവകാശവുമാണെന്ന് പറയുന്ന തരത്തിൽ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ചില ഉദ്യോഗസ്ഥരുടെ ചിന്തകൾക്ക് ശക്തി പകരുന്നത് ഭരണകക്ഷി രാഷ്ട്രീയക്കാരുടെ ഒത്താശയോടെയാണ്