പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളുടെ അഭിപ്രായം തേടിയെന്ന് റിപ്പോര്‍ട്ട്.
ഡല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദി ചില പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളുടെ അഭിപ്രായം തേടിയെന്ന് റിപ്പോര്‍ട്ട്. ഒരു വിഭാഗം മതനേതാക്കളുടെ പിന്തുണ ഉറപ്പുവരുത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 22 വരെ എന്‍ഐഎയും ഇഡിയും പൊലീസും ചേര്‍ന്ന് നടത്തിയ റെയ്ഡിന് മുന്നേ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രമുഖ മുസ്ലീം സംഘടനാ നേതാക്കളെ കണ്ട് നിലപാട് തേടിയെന്നാണ് വിവരം.ദിയോബന്ദി, ബറേല്‍വി, സൂഫി വിഭാഗങ്ങളില്‍ പെട്ട സംഘടനകളുടെ പ്രതിനിധികള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികളെ അനുകൂലിച്ചു. രാജ്യത്തെ വര്‍ഗീയ ചേരിതിരിവ് മുതലെടുത്ത് തീവ്രപ്രചരണവും പ്രവര്‍ത്തനശൈലിയും പിന്തുടരുന്ന വഹാബിസലഫി സംഘടനയാണ് പിഎഫ്ഐ എന്ന സംഘടനകള്‍ ഏകകണ്ഠേന അഭിപ്രായപ്പെട്ടു. പോപ്പുലര്‍ഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കത്തെ സൂഫി, ബറേല്‍വി പുരോഹിതര്‍ സ്വാഗതം ചെയ്തു. തീവ്രവാദത്തെ തടയാനുള്ള നടപടികളോട് ക്ഷമാപൂര്‍വ്വം ഇടപെടണമെന്ന് ഓള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ആഹ്വാനം ചെയ്തു.ഭീകരവാദം തടയാനുള്ള നിയമാനുസൃത നടപടിയാണിതെങ്കില്‍ എല്ലാവരും ക്ഷമയോടെ പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിന്റേയും അന്വേഷണ ഏജന്‍സികളുടേയും നീക്കത്തെ സ്വാഗതം ചെയ്യുകയും വേണമെന്നും ഓള്‍ ഇന്ത്യ സൂഫി സജ്ജദനാഷിന്‍ കൗണ്‍സില്‍ വിശ്വസിക്കുന്നു,' പ്രസ്താവന പറയുന്നു. ഓള്‍ ഇന്ത്യ മുസ്ലീം ജമാ അത്ത് പ്രസിഡന്റ് മൗലാന ഷബാഹുദ്ദീന്‍ റസ്വി ബറേല്‍വി, അജ്മീര്‍ ദര്‍ഗ ആത്മീയ തലവന്‍ സൈനുള്‍ അബെദിന്‍ അലിഖാന്‍ എന്നിവരും പിഎഫ്ഐക്ക് എതിരായ കേന്ദ്ര നടപടിക്ക് പൂര്‍ണ പിന്തുണ നല്‍കി.
Comments (0)