കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി.
കൊല്ലം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. ജോഡോ യാത്രയ്ക്കിടെയായിരുന്നു രാഹുലിന്റെ സന്ദര്‍ശന വും കൂടിക്കാഴ്ചയും. രാത്രി 8.30 ഓടെയാണ് രാഹുല്‍ അമൃതപുരിയിലെ മാതാ അ മൃതാനന്ദമയി മഠത്തിലെത്തിയത്. ഏകദേശം 45 മിനിറ്റോളം അദ്ദേഹം അമൃതാന ന്ദമയിയുമായി കൂടിക്കാഴ്ച നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേ ണുഗോപാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി അ മൃതപുരിയിലെത്തിയത്. ജോഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് സമാപിച്ചു. ''ജോ ഡോ യാത്ര വെള്ളിയാഴ്ച കൊല്ലത്ത് അവസാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ അഞ്ചോ ആറോ ആളുകളുടെ കൈകളിലേക്ക് പോകുന്നുവെന്ന് രാഹുല്‍ പറ ഞ്ഞു. രാജ്യത്തെ പെട്രോള്‍ വില വര്‍ധിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്സുമാ യി സംസാരിച്ചിരുന്നു. അവര്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്നു കേരളത്തിലെ റോ ഡുകളാണ്. റോഡ് രൂപകല്‍പ്പനയിലെ പ്രശ്‌നങ്ങളാണ് ഇതിന് കാരണം. കേരള ത്തിലെ റോഡുകള്‍ സുരക്ഷിതമല്ല. കശുവണ്ടി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Comments (0)