സ്ത്രീ സമത്വം പാഴ് വാക്കില്‍ എന്‍സിപിയില്‍, വനിതകള്‍ ജാഥാ തൊഴിലാളികളോ ?

സ്ത്രീ സമത്വം പാഴ് വാക്കില്‍ എന്‍സിപിയില്‍, വനിതകള്‍ ജാഥാ തൊഴിലാളികളോ ?

കൊച്ചി: സ്ത്രീ സമത്വം, വാതോരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷ പാളയത്തെ പിന്‍തുടരുന്ന എന്‍സിപിയില്‍ സ്ത്രീ സമത്വം വെറും കെട്ടുകഥകളാണെന്ന് സംഘടനാ തിരഞ്ഞെടുപ്പോടെ പാര്‍ട്ടിക്കാര്‍ തിരിച്ചറിഞ്ഞു.ജില്ലാതലം വരെ മാത്രമേ സ്ത്രീകള്‍ക്ക് പേരിന് പോലും പ്രാതിനിധ്യം നല്‍കാന്‍ സാധിക്കു എന്ന് പാര്‍ട്ടിയുടെ ബൈലോ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് പുരുഷ മേല്‍ക്കോയ്മയാണ് പാര്‍ട്ടിയില്‍ പൊതുവെ ഉള്ളത് സംഘടനാ തിരഞ്ഞെടുപ്പില്‍ സ്വന്തം ആള്‍ക്കാരെ തിരുകി കയറ്റി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി അഴിമതിക്കാരെയും കൊള്ള പലിശക്കാരെയും സാമ്പത്തിക തട്ടിപ്പു നടത്തുന്നവരെയും തിരുകി കയറ്റാനുള്ള ശ്രമത്തില്‍ ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രികളെ മനപൂര്‍വ്വം ഒഴിവാക്കി നിര്‍ത്തി വെറും ജാഥാ തൊഴിലാളികളായി നിര്‍ത്തുന്നതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.